പോഡാർ പേൾ സ്കൂളിന് വിജയത്തിളക്കം
text_fieldsഷാസെൽ മരിയ, ശിവാനി
ദോഹ: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷയിൽ മികച്ച വിജയവുമായി പോഡാർ പേൾ സ്കൂൾ. സ്കൂളിന്റെ ഉന്നത വിദ്യാഭ്യാസ നിലവാരവും വിദ്യാർഥികളുടെ നിരന്തര പരിശീലനവുമാണ് മികച്ച വിജയം സാധ്യമാക്കിയത്. പരീക്ഷയെഴുതിയ 72.13 ശതമാനം വിദ്യാർഥികളും ഡിസ്റ്റിങ്ഷനോടെ ഉന്നത പഠനത്തിന് യോഗ്യരായി. സയൻസ് വിഭാഗത്തിൽ ഷാസെൽ മരിയ 96.2 ശതമാനം മാർക്കോടെ സ്കൂൾ ടോപ്പറായി.
അതിഥി കുമാർ (96%) രണ്ടാം സ്ഥാനവും, സഹാബിയ ഇദ്രിസ് സൈഫി (94.2%) മൂന്നാം സ്ഥാനവും നേടി. കോമേഴ്സ് സ്ട്രീമിൽ ശിവാനി ഇരങ്കി 98.4 ശതമാനം മാർക്ക് നേടി സ്കൂൾ ടോപ്പറായി. ഡാരിയസ് കരാസ്കോ (93.6%) രണ്ടാം സ്ഥാനവും, ഷോൺ അരുൺ മാത്യു (93.4%) മൂന്നാം സ്ഥാനവും സ്വന്തമാക്കി. ബയോളജി, കമ്പ്യൂട്ടർ സയൻസ്, എ.ഐ, ഇക്കണോമിക്സ്, സൈക്കോളജി തുടങ്ങിയ വിവിധ വിഷയങ്ങളിൽ നിരവധി വിദ്യാർഥികളാണ് നൂറുമേനി വിജയം സ്വന്തമാക്കിയത്. ഉന്നത വിജയം നേടിയ വിദ്യാർഥികളെ സ്കൂൾ മാനേജ്മെന്റ് അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

