റൗണ്ട് സ്ക്വയർ ഭാഗമായി പൊഡാർ പേൾ സ്കൂൾ
text_fieldsറൗണ്ട് സ്ക്വയർ അംഗങ്ങളായ സ്ഥാനമേറ്റ പൊഡാർ
പേൾ സ്കൂൾ വിദ്യാർഥികൾ അധ്യാപകർക്കും
മാനേജ്മെന്റ് അംഗങ്ങൾക്കുമൊപ്പം
ദോഹ: ആഗോളതലത്തിലെ സ്കൂൾ നെറ്റ്വർക്കിങ് കൂട്ടായ്മായ റൗണ്ട് സ്ക്വയറിലെ അംഗങ്ങളായ പൊഡാർ പേൾ സ്കൂൾ വിദ്യാർഥികൾ സ്ഥാനാരോഹണം ചെയ്തു. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ സ്കൂളുകളുടെ കൂട്ടായ്മയായ റൗണ്ട് സ്ക്വയറിൽ ഖത്തറിൽ നിന്നുള്ള ഏക അംഗം കൂടിയാണ് പൊഡാർ പേൾ. വിദ്യാർഥികളുടെ നേതൃ മികവും, ആഗോള സൗഹൃദവും ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന കൂട്ടായ്മയിലെ അംഗത്വം സ്കൂളിന്റെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ല് കൂടിയാണ്.
അന്താരാഷ്ട്രബന്ധം, പരിസ്ഥിതിവാദം, സാഹസികത, നേതൃമികവ്, സേവനം എന്നിവയാണ് റൗണ്ട് സ്ക്വയറിന്റെ പ്രധാന ഘടകം. സ്ഥാനാരോഹണ ചടങ്ങിൽ സ്കൂൾ പ്രസിഡന്റ് സി. മുഹമ്മദ് നിസാർ, പ്രിൻസിപ്പൽ ഡോ. മനീഷ് മംഗൾ, സ്കൂൾ ബോർഡ് അംഗങ്ങൾ, അധ്യാപകർ എന്നിവർ പങ്കെടുത്തു.
റൗണ്ട് സ്ക്വയർ സ്റ്റുഡന്റ് ബോഡിയിൽ അംഗങ്ങളായി 23 വിദ്യാർഥികൾ സത്യപ്രതിജ്ഞചെയ്ത് സ്ഥാനമേറ്റു. റൗണ്ട് സ്ക്വയറിന്റെ ഭാഗമായി സ്കൂൾ സംഘം നടത്തിയ വിവിധ പരിപാടികൾ സംബന്ധിച്ച് അവതരണവും ചടങ്ങിൽ നടന്നു.
വിദ്യാർഥികളെ ആഗോള പൗരന്മാരായി വളർത്തുന്നതിലും ഭാവിനേതാക്കളെ സൃഷ്ടിക്കുന്നതിലും റൗണ്ട് സ്ക്വയർ ശ്രദ്ധേയ പങ്കുവഹിക്കുമെന്ന് പ്രിൻസിപ്പൽ ഡോ. മനീഷ് മംഗൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

