പി.എം. ഫൗണ്ടേഷൻ പരീക്ഷവിജയികൾ അവാർഡ് ഏറ്റുവാങ്ങി
text_fieldsദോഹ: പി.എം. ഫൗണ്ടേഷൻ ‘ഗൾഫ് മാധ്യമ’വുമായി സഹകരിച്ച് നടത്തിയ ടാലൻറ് സെർച് പരീ ക്ഷവിജയികൾക്ക് കാഷ് അവാർഡും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. സ്നേഹ മേരി ബിജ ു, ദീപ് ചന്ദ്ര, നജ ഇസ്മയിൽ, വർഷ സജീവ് കുമാർ, കെ. ആയിഷ ഷമീം, റിയ മഹാജൻ, ഹിതാൻഷ് മുർഗയി, സുജിത്ര സെന്തില, മുആദ് അബ്ദുസത്താർ, ആമിന ബിൻത് യൂനുസ് എന്നിവരാണ് അവാർഡിന് അർഹരായത്.
ഫ്രണ്ട്സ് കൾച്ചറൽ സെൻററിൽ നടത്തിയ ചടങ്ങിൽ ഗൾഫ്മാധ്യമം-മീഡിയവൺ മാനേജ്മെൻറ് കമ്മിറ്റി ചെയർമാൻ റഹീം ഒാമശ്ശേരി അധ്യക്ഷതവഹിച്ചു. പി.എം ഫൗണ്ടേഷൻ ട്രസ്റ്റി ഡോ. കെ.ടി. അഷ്റഫ് മുഖ്യപ്രഭാഷണം നടത്തി. എഫ്.സി.സി ഡയറക്ടർ ഹബീബുറഹ്മാൻ കീഴിശ്ശേരി പെങ്കടുത്തു. ഗൾഫ് മാധ്യമം മാർക്കറ്റിങ്-അഡ്മിൻ മാനേജർ ആർ.വി. റഫീഖ് സ്വാഗതവും ന്യൂസ് ബ്യൂറോ ഇൻ-ചാർജ് ഒ. മുസ്തഫ നന്ദിയും പറഞ്ഞു.
