പി.എം ഫൗണ്ടേഷൻ ടാലൻറ് സർച്ച് പരീക്ഷ സമ്മാനദാനം ഇന്ന്
text_fieldsദോഹ: ഗൾഫ് മാധ്യമം മീഡിയ പാർട്ണറായി നടത്തിയ പി.എം ഫൗണ്ടേഷൻ ടാലൻറ് സർച്ച് പരീക്ഷയിൽ ഖത്തറിലെ വിജയികൾക്കുള്ള സമ്മാനദാനം ഇന്ന് നടക്കും. ഹിലാലിെല എഫ്.സി.സി ഹാളിൽ വൈകീട്ട് 4.30ന് നടക്കുന്ന പരിപാടിയിൽ വിജയികളായ 10 വിദ്യാർഥികൾക്ക് പ്രവാസി ക്ഷേമനിധി ഡയറക്ടർ ബോർഡംഗം സി.വി. റപ്പായി സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും വിതരണം ചെയ്യും.
എഫ്.സി.സി എക്സിക്യൂട്ടീവ് ഡയറക്ടർ ഹബീബ് റഹ്മാൻ കിഴിശ്ശേരി, ഗൾഫ് മാധ്യമം കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ റഹീം ഒാമശ്ശേരി എന്നിവർ സംബന്ധിക്കും. ദിയ നസ്റിൻ ഉസ്മാൻ, മിലൻ ജോൺ, നിഹാൽ നാസർ, റെയസ് അന്ന ബെൻസൺ, രോഹിത് രഘുനന്ദനൻ മേനോൻ, സ്നേഹ വർഗീസ് (എല്ലാവരും എം.ഇ.എസ് ഇന്ത്യൻ സ്കൂൾ), അതുൽ റോഷൽ, ഫിസ നസ്റിൻ ശബീർ, ഫ്രേദ സ്റ്റാൻലി, ലിൻഡ ലൂക്കോസ് (എല്ലാവരും ബിർള സ്കൂൾ) എന്നിവരാണ് പി.എം ഫൗണ്ടേഷൻ ടാലൻറ് സർച്ച് പരീക്ഷ വിജയകളായത്.