പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി സ്ഥിതിവിവരക്കണക്ക് പുറത്തിറക്കി
text_fieldsദോഹ: കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ഖത്തറില്‍ രജിസ്റ്റര്‍ ചെയ്തത് 6017 പുതിയ വാഹനങ്ങള്‍. പ് രതിമാസാടിസ്ഥാനത്തില് 5.7 ശതമാനത്തിെൻറയും വാര്‍ഷികാടിസ്ഥാനത്തില്‍ 14.3 ശതമാനത്തിെൻ റയും വര്‍ധനയുണ്ടായി. പുതിയ ഡ്രൈവിങ് ലൈസന്‍സ് അനുവദിച്ചതില്‍ വാര്ഷികാടിസ്ഥാനത്തി ല്‍ 10.8 ശതമാനത്തിെൻറ വര്‍ധനയുണ്ട്. 638 ഗതാഗത അപകടക്കേസുകളാണ് ഡിസംബറില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഗതാഗത അപകടങ്ങളില്‍ ഭൂരിഭാഗവും നിസ്സാരമായിരുന്നു. ആകെ അപകടങ്ങളില്‍ 86 ശതമാനവും ഇത്തരത്തില്പ്പെട്ടതായിരുന്നു. ഗുരുതര അപകടം 11 ശതമാനം. ഗതാഗത അപകടമരണങ്ങള്‍ 16 . ആകെ ഗതാഗത അപകടങ്ങളുടെ മൂന്നു ശതമാനം മാത്രമാണിത്.
ഗതാഗത അപകടമരണങ്ങളുടെ കാര്യത്തില്‍ 2018 ഡിസംബറിനെ അപേക്ഷിച്ച് വാര്‍ഷികാടിസ്ഥാനത്തില്‍ 14.3ശതമാനത്തിെൻറ കുറവുണ്ടായി. ഗതാഗത നിയമലംഘനങ്ങളുടെ കാര്യത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 7.2 ശതമാനത്തിെൻറ കുറവുണ്ട്. പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ മാസാന്ത്യ സ്ഥിതിവിവരക്കണക്ക് സംബന്ധിച്ച 72ാമത് ബുള്ളറ്റിനിലാണ് ഇക്കാര്യങ്ങളുള്ളത്. ഡിസംബറില്‍ 650 കെട്ടിട പെര്‍മിറ്റുകളാണ് അനുവദിച്ചത്. പ്രതിമാസാടിസ്ഥാനത്തില്‍ 3.4 ശതമാനത്തിെൻറ കുറവുണ്ടായി. ഡിസംബര്‍ അവസാനത്തില്‍ ഖത്തറിലെ ജനസംഖ്യ 26.90 ലക്ഷം. 2018 ഡിസംബറില്‍ ജനസംഖ്യ 26.70 ലക്ഷമായിരുന്നു.
ഡിസംബറില്‍ ആകെ വൈദ്യുതി ഉപഭോഗം 2808.4 ജിഗാവാട്ട് മണിക്കൂറുകളാണ്. മാസാടിസ്ഥാനത്തില്‍ 13.5 ശതമാനത്തിെൻറ കുറവും വാര്‍ഷികാടിസ്ഥാനത്തില്‍ 34.4 ശതമാനത്തിെൻറ വര്‍ധനയും. ജലോപഭോഗത്തില്‍ മാസാടിസ്ഥാനത്തില്‍ 3.7 ശതമാനത്തിെൻറ കുറവും വാര്‍ഷികാടിസ്ഥാനത്തില്‍ 51.8 ശതമാനത്തിെൻറയും വര്‍ധനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
