Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightക​രി​പ്പൂ​ർ...

ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ളം വി​ൽ​ക്കാ​നു​ള്ള പ​ദ്ധ​തി ചെ​റു​ത്തു തോൽപിക്കണം -ക​ൾ​ച്ച​റ​ൽ ഫോ​റം

text_fields
bookmark_border
calicut airport
cancel

ദോ​ഹ: കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ ദേ​ശീ​യ ധ​ന​സ​മാ​ഹ​ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ളം വി​ൽ​ക്കാ​നു​ള്ള പ​ദ്ധ​തി ചെ​റു​ത്ത് തോ​ൽ​പി​ക്ക​ണ​മെ​ന്ന് ക​ൾ​ച്ച​റ​ൽ ഫോ​റം കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ന്ത്യ​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​റി​ന് ഏ​റ്റ​വും അ​ധി​ക വ​രു​മാ​നം നേ​ടി​ക്കൊ​ടു​ക്കു​ന്ന വി​മാ​ന​ത്താ​വ​ള​മാ​ണ് ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ളം. കോ​ർ​പ​റേ​റ്റു​ക​ൾ​ക്കു കോ​ടി​ക​ൾ എ​ഴു​തി​ത്ത​ള്ളു​ക​യും നി​കു​തി ഇ​ള​വ് ന​ൽ​കു​ക​യും ചെ​യ്യു​ന്ന സ​ർ​ക്കാ​ർ കി​ട്ടി​യ കാ​ശി​ന് പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ങ്ങ​ൾ വി​ൽ​ക്കു​ക എ​ന്ന​ത് ഒ​രു ന​യ​മാ​യി സ്വീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തി​ലൂ​ടെ കോ​ർ​പ​റേ​റ്റു​ക​ളെ കൈ​യി​ലെ​ടു​ക്കു​ക​യാ​ണ്. സാ​ധാ​ര​ണ​ക്കാ​ർ ഉ​ൾ​പ്പെ​ടെ സ​മൂ​ഹ​ത്തി​ലെ നി​ര​വ​ധി ആ​ളു​ക​ൾ സ്ഥ​ലം ഉ​ൾ​പ്പെ​ടെ വി​ട്ടു​ന​ൽ​കി​യാ​ണ് ക​രി​പ്പൂ​ർ എ​യ​ർ​പോ​ർ​ട്ട് സ്ഥാ​പി​ച്ച​ത്. വി​ക​സ​ന​ത്തി​ന്റെ പേ​രി​ൽ നി​ര​വ​ധി​യാ​ളു​ക​ൾ​ക്കു വീ​ണ്ടും ഭൂ​മി ന​ഷ്ട​മാ​യി.

ഇ​പ്പോ​ൾ ഇ​ത് സ്വ​കാ​ര്യ കു​ത്ത​ക​ക​ൾ​ക്ക് വി​ൽ​ക്കാ​നു​ള്ള തീ​രു​മാ​നം പൊ​തു​സ​മൂ​ഹ​ത്തോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്. ഇ​ന്ത്യ​യി​ൽ​നി​ന്നും നീ​ര​വ് മോ​ദി​യും വി​ജ​യ് മ​ല്യ​യും ഉ​ൾ​പ്പെ​ടെ കു​ത്ത​ക​ക​ൾ ക​ട​ത്തി​ക്കൊ​ണ്ടു പോ​യ പ​ണം തി​രി​ച്ചു​പി​ടി​ക്കാ​ൻ സ​ർ​ക്കാ​റി​ന് ക​ഴി​ഞ്ഞി​രു​ന്നു​വെ​ങ്കി​ൽ ഇ​ത്ര അ​ധാ​ർ​മി​ക​മാ​യി ജ​ന​കീ​യ സ്ഥാ​പ​ന​ങ്ങ​ൾ വി​ല്പ​ന ന​ട​ത്തു​ന്ന​തി​ൽ​നി​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​റി​ന് മാ​റി​നി​ൽ​ക്കാ​മാ​യി​രു​ന്നു​വെ​ന്നും ക​ൾ​ച്ച​റ​ൽ ഫോ​റം കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

യോ​ഗ​ത്തി​ൽ ജി​ല്ല പ്ര​സി​ഡ​ന്റ് സി. ​സാ​ദി​ഖ് അ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​രി​ഫ് വ​ട​ക​ര പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. അ​ഫ്സ​ൽ ചേ​ന്ന​മം​ഗ​ലൂ​ർ, അ​ഡ്വ . ഇ​ക്ബാ​ൽ, സ​കീ​ന അ​ബ്ദു​ല്ല, ഡോ. ​നൗ​ഷാ​ദ് കു​റ്റി​യാ​ടി, മ​ഖ്‌​ബൂ​ൽ അ​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar news
News Summary - Plan to sell Karipur Airport should be resisted and defeated - Cultural Forum
Next Story