Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകുഞ്ഞാലിക്കുട്ടി...

കുഞ്ഞാലിക്കുട്ടി 'ഖത്തർ ടീമി'ൽ

text_fields
bookmark_border
pk kunhalikkutti
cancel
camera_alt

ദോഹയിൽ മകൻ ആഷിഖിന്റെ ഉടമസ്ഥതയിലുള്ള സീ ഷോർ കമ്പനിയുടെ പാർട്ണർമാർ സമ്മാനിച്ച ഖത്തർ ഫുട്ബാൾ ടീമിന്റെ ജേഴ്സിയുമായി മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ

ദോഹ: 'കുഞ്ഞാലിക്കുട്ടി' എന്ന് ഇംഗ്ലീഷിൽ ആലേഖനം ചെയ്ത 51ാം നമ്പർ ഖത്തർ ഫുട്ബോൾ ടീമിന്റെ ജേഴ്സിയുമായി മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ. ദോഹയിൽ ഖത്തർ കെ.എം.സി.സിയുടെ ഡിജി പ്രിവിലേജ് കാർഡ് ഉദ്ഘാടനത്തിനായി എത്തിയ അദ്ദേഹത്തിന് മകൻ ആഷിഖിന്റെ ഉടമസ്ഥതയിലുള്ള സീ ഷോർ കമ്പനിയുടെ പാർട്ണർമാരാണ് ജേഴ്സി സമ്മാനിച്ചത്. 'ചില സമ്മാനങ്ങൾ ഹൃദ്യവും വിലമതിക്കാനാകാത്തതുമാണ്' എന്ന കുറിപ്പോടെ കുഞ്ഞാലിക്കുട്ടി തന്നെയാണ് ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

'ഖത്തറിന്റെ മണ്ണും മനസ്സും ലോകകപ്പ് ഫുട്ബോളിന്റെ ആരവങ്ങൾക് കാതോർത്തിരിക്കുകയാണ്. കാൽ പന്ത് കളിയെ ഏറെ ഇഷ്ടപെടുന്ന ഒരാളെന്ന നിലയിൽ എന്നെ ഏറെ ആവേശഭരിതനാക്കുന്ന ഒന്നായിരുന്നു ഇത്' എന്നും അ​ദ്ദേഹം കുറിച്ചു. സീ ഷോർ കമ്പനി സന്ദർശിച്ചപ്പോൾ പാർട്ണർമാരായ സഈദ് സാലം അൽ മുഹന്നദി, സാഖ്ർ സഈദ് അൽ മുഹന്നദി, സാലം സഈദ് അൽ മുഹന്നദി എന്നിവർ ചേർന്നാണ് ജേഴ്സി സമ്മാനമായി നൽകിയത്.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:

ചില സമ്മാനങ്ങൾ ഹൃദ്യവും വിലമതിക്കാനാകാത്തതുമാണ്,

ഖത്തർ സന്ദർശന വേളയിൽ മകൻ ആഷിഖിന്റെ ഉടമസ്ഥതയിലുള്ള സീ ഷോർ കമ്പനിയും സന്ദർശിക്കുകയുണ്ടായി. ഈ അവസരത്തിൽ കമ്പനി പാർട്ണർമാരായ സഈദ് സാലം അൽ മുഹന്നദി, സാഖ്ർ സഈദ് അൽ മുഹന്നദി, സാലം സഈദ് അൽ മുഹന്നദി എന്നിവർ ചേർന്ന് എന്റെ പേര് ആലേഖനം ചെയ്ത ഖത്തർ ഫുട്ബോൾ ടീമിന്റെ ജേഴ്‌സി സമ്മാനമായി നൽകുകയുണ്ടായി.

ഖത്തറിന്റെ മണ്ണും മനസ്സും ലോകകപ്പ് ഫുട്ബോളിന്റെ ആരവങ്ങൾക് കാതോർത്തിരിക്കുകയാണ്. കാൽ പന്ത് കളിയെ ഏറെ ഇഷ്ടപെടുന്ന ഒരാളെന്ന നിലയിൽ എന്നെ ഏറെ ആവേശഭരിതനാക്കുന്ന ഒന്നായിരുന്നു ഇത്.

Show Full Article
TAGS:PK Kunhalikuttyfootbal
News Summary - PK Kunhalikutty in 'Qatar team'
Next Story