ദോഹ: ഖത്തറിൽ താമസക്കാരനായ പിയറി ഡാനിയൽ വലിയൊരു ലക്ഷ്യത്തിലേക്കാണ് കഴിഞ്ഞ ദിവസം ചുവടുവെച്ചിരിക്കുന്നത്. 439 കിലോമീറ്റർ ദൂരം പിന്നിട്ട് ഏഴ് ദിവസമെടുത്ത് ഏകനായി ഖത്തർ ചുറ്റുകയെന്ന ഒരേയൊരു ലക്ഷ്യം മാത്രമാണിപ്പോൾ ഇദ്ദേഹത്തിെൻറ മനസ്സിൽ. യാത്രക്ക് കഴിഞ്ഞ ദിവസം കതാറയിൽ നിന്ന് തുടക്കം കുറിച്ചു. മനുഷ്യെൻറ ശക്തി ഖത്തറിലെ ജനങ്ങൾക്ക് കാണിച്ചു കൊടുക്കുക, രാജ്യത്തിെൻറ പ്രകൃതി സൗന്ദര്യം സംബന്ധിച്ച് ബോധവൽകരണം നടത്തുക, ആരോഗ്യകരമായ ജീവിതശൈലി േപ്രാത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണുള്ളത്. കതാറയിൽ കുടുംബക്കാരുടെയും സുഹൃത്തുക്കളുടെയും സ്പോൺസർമാരുടെയും ആവേശം നിറഞ്ഞ യാത്രയയപ്പാണ് കതാറയിൽ പിയറിക്ക് ലഭിച്ചത്.
ലോക റെക്കോർഡിനുള്ള ശ്രമം കൂടിയാണ് നടത്തുന്നത്. എം ബി എം ട്രാൻസ്പോർട്ട്, കതാറ, ആസ്പയർ എന്നിവയുമായി ചേർന്നാണ് പിയറിയുടെ സാഹസം. ഏഴ് ദിവസത്തെ യാത്രയിൽ മൂന്ന് മുതൽ അഞ്ച് വരെ ദിവസങ്ങളിൽ ഖത്തറിെൻറ വടക്കേയറ്റത്ത് നിന്നും തെക്കേയറ്റം വരെ ഏറ്റവും വേഗത്തിൽ ഓടിത്തീർത്ത് ലോകറെക്കോർഡ് സ്ഥാപിക്കുകയെന്ന ലക്ഷ്യവും ഉണ്ട്. ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായേക്കാവുന്ന ശ്രമത്തിലേക്ക് കാലെടുത്തുവെക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ഓട്ടത്തിന് മുമ്പായി അദ്ദേഹം പറഞ്ഞു. രണ്ട് ദിവസം വാം അപ്പാണെന്നും മൂന്ന് മുതൽ അഞ്ച് വരെ ദിവസങ്ങൾ ഏറ്റവും വെല്ലുവിളി നിറഞ്ഞതാണെന്നും പിയറി ചൂണ്ടിക്കാട്ടി.