ലുലു ഹൈപ്പർ മാർക്കറ്റിൽ പിനോയ് ഫെസ്റ്റിവൽ ആരംഭിച്ചു
text_fieldsലുലു ഹൈപ്പർ മാർക്കറ്റിൽ പിനോയ് ഫെസ്റ്റിവൽ ഖത്തറിലെ ഫിലിപ്പീൻസ് അംബാസഡർ ലില്ലിബെത് വി. പോണോ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ഫിലിപ്പീൻസ് സ്വാതന്ത്ര്യ ദിനാഘോഷ പശ്ചാത്തലത്തിൽ ലുലു ഹൈപ്പർ മാർക്കറ്റിൽ പിനോയ് ഫിയസ്റ്റ ആരംഭിച്ചു. ഫിലിപ്പിനോ ഭക്ഷ്യ ഉൽപന്നങ്ങൾ, സോസുകൾ, നൂഡിൽസ്, പലഹാരങ്ങൾ, പാക്കേജുചെയ്ത ഭക്ഷണങ്ങൾ തുടങ്ങി സവിശേഷ ഫിലിപ്പീനി ഉൽപന്നങ്ങൾ, ബ്രാൻഡഡ് ഉൽപന്നങ്ങൾ തുടങ്ങിയവ ആകർഷകമായ നിരക്കിൽ ജൂൺ18 വരെയുള്ള കാമ്പയിൻ കാലയളവിൽ ലുലുവിന്റെ എല്ലാ സ്റ്റോറുകളിൽനിന്നും സ്വന്തമാക്കാം. മാമാ സീതാസ്, യു.എഫ്.സി, ദാതു പുട്ടി, പ്യൂർ ഫുഡ്സ്, ലെമ സ്ക്വയർ, മംഗോളിയ, സെലക്ട, ജാക് ആൻഡ് ജിൽ, ഗോൾഡിലോക്സ്, മതേഴ്സ് ബെസ്റ്റ്, ഡെൽ മോണ്ടെ തുടങ്ങിയ മുൻനിര ഫിലിപ്പീനി ബ്രാൻഡുകളുടെ വൈവിധ്യമായ ഉൽപന്നങ്ങൾ അണിനിരത്തിയിട്ടുണ്ട്. ലുലു ബർവ സിറ്റി ബ്രാഞ്ചിൽ നടന്ന ചടങ്ങിൽ ഖത്തറിലെ ഫിലിപ്പീൻസ് അംബാസഡർ ലില്ലിബെത് വി. പോണോ ഉദ്ഘാടനം നിർവഹിച്ചു. ഫിലിപ്പീൻ ഉൽപന്നങ്ങളെ പ്രോത്സാഹിപ്പിക്കുകയും തൊഴിലാളികളെ നിയമിക്കുകയും ചെയ്യുന്നതിന് ലുലു ഗ്രൂപ്പിന് അദ്ദേഹം നന്ദി അറിയിച്ചു. ലുലു ഗ്രൂപ് ഡയറക്ടർ ഡോ. മുഹമ്മദ് അൽതാഫ്, ഫിലിപ്പീൻസ് എംബസിയിലെ മുതിർന്ന ഉദ്യോഗസ്ഥർ, ഖത്തറിലെ പ്രമുഖ ഫിലിപ്പിനോ ബിസിനസ് ഗ്രൂപ്പുകളുടെ പ്രതിനിധികൾ, ഉപഭോക്താക്കൾ, അഭ്യുദയകാംക്ഷികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. എല്ലാ വർഷവും പിനോയ് ഫിയസ്റ്റ ആഘോഷിക്കുന്നതായും ഫിലിപ്പീനി സഹപ്രവർത്തകുടെ സേവനം ലുലുവിന്റെ പ്രവർത്തനങ്ങളുടെ നട്ടെല്ലാണെന്നും ഡോ. മുഹമ്മദ് അൽത്താഫ് പറഞ്ഞു. ഫിലിപ്പിനോ ഭക്ഷണത്തിന് ഖത്തറിൽ എപ്പോഴും ആവശ്യക്കാരുണ്ടെന്നും രാജ്യത്തെ ഫിലിപ്പീൻസ് സമൂഹവും വലിയ ഉപഭോക്തൃ അടിത്തറയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദോഹ ഫിലിപ്പീൻസ് സ്കൂളിലെ വിദ്യാർഥികളുടെ കലാപരിപാടികളുമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

