750 വിദ്യാർഥികൾക്ക് പൈലറ്റ് പരിശീലനം നൽകും
text_fieldsപൈലറ്റ് പരിശീലന കരാറിൽ ഒപ്പുവെക്കുന്നു
ദോഹ: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഏകദേശം 750 വിദ്യാർഥികളെ പരിശീലിപ്പിക്കുന്നത് അടക്കം വിവിധ പദ്ധതികളുമായി ഖത്തർ എയർവേസും ഖത്തർ എയ്റോ നോട്ടിക്കൽ അക്കാദമിയും (ക്യു.എ.എ) കരാർ ഒപ്പുവെച്ചു. ഫ്രാൻസിൽ പാരീസ് ഇന്റർനാഷനൽ എയർ ഷോയുമായി ബന്ധപ്പെട്ട പരിപാടിക്കിടെയാണ് ഒപ്പുവെച്ചത്.
അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ സംഘടനയായ ഐ.സി.എ.ഒ അംഗീകരിച്ച പൈലറ്റ് പരിശീലന കരാർ ക്യു.എ.എയുടെ ഡയറക്ടർ ജനറലായ ശൈഖ് ജാബിർ ബിൻ ഹമദ് ആൽഥാനി, ഖത്തർ എയർവേസ് ഗ്രൂപ് സി.ഇ.ഒ മുഹമ്മദ് അൽ മീർ എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്. വ്യോമയാന മേഖലയിലെ കഴിവുകൾ വികസിപ്പിക്കുക, പരസ്പര സഹകരണം, യുവാക്കൾക്ക് അവസരമൊരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളും കരാറിൽ ഉറപ്പാക്കുന്നു.
വ്യോമയാന കഴിവുകൾ വികസിപ്പിക്കുന്നതിനും വ്യോമയാന മേഖലയിൽ ആവശ്യമായ പരിശീലനവും അവസരങ്ങളും ലഭ്യമാക്കുന്നതിനും ഈ കരാറിലൂടെ അവസരമൊരുക്കുമെന്ന് ഖത്തർ എയർവേസ് സീനിയർ വൈസ് പ്രസിഡന്റ് ക്യാപ്റ്റൻ ഖാലിദ് ഈസ അൽ ഹമ്മാദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

