കുട്ടികളുടെ ബുദ്ധിവികാസത്തിന് കായികക്ഷമത വർധിപ്പിക്കണം
text_fieldsഅൽ മദ്റസ അൽ ഇസ്ലാമിയ ശാന്തിനികേതൻ വക്റ സംഘടിപ്പിച്ച ഫ്യുൽ യുവർ പാഷൻ മോട്ടിവേഷൻ സദസ്സിൽനിന്ന്
ദോഹ: കായികപ്രവർത്തനങ്ങളും കായിക പരിശീലനവും കുട്ടികളുടെ ബുദ്ധി വികാസത്തിന് അനിവാര്യമാണെന്നും അക്കാദമിക നിലവാരം ഉയർത്തുന്നതോടൊപ്പം കുട്ടികളുടെ കായികശേഷി വർധിപ്പിക്കുന്നതിനും രക്ഷിതാക്കൾ പരിഗണന നൽകണമെന്നും മോട്ടിവേറ്ററായ അബ്ദുന്നാസർ പട്ടാമ്പി പറഞ്ഞു.
കായിക ക്ഷമത വർധിപ്പിക്കുന്നതിനുള്ള പരിശ്രമങ്ങൾ പഠനനിലവാരം താഴ്ത്തുമെന്നത് തെറ്റിദ്ധാരണയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അൽ മദ്റസ അൽ ഇസ്ലാമിയ ശാന്തിനികേതൻ വക്റ സംഘടിപ്പിച്ച ഫ്യുൽ യുവർ പാഷൻ മോട്ടിവേഷൻ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രൻസിപ്പൽ ആദം എം.ടി. അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് അസ്ഹർ അലി മെമന്റോ വിതരണം ചെയ്തു. കായിക വിഭാഗം കൺവീനർ ഡോ. സൽമാൻ സ്വാഗതവും വൈസ് പ്രിൻസിപ്പൽ കെ. മുഹമ്മദ് സാലിഹ് നന്ദിയും പറഞ്ഞു. ഇശാൻ ഖുർആൻ പാരായണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

