അവധിക്കാലത്ത് സജീവമായി പി.എച്ച്.സി.സി
text_fieldsദോഹ: പ്രൈമറി ഹെൽത്ത് കെയർ കോർപറേഷന് (പി.എച്ച്.സി.സി) കീഴിലെ ആരോഗ്യ കേന്ദ്രങ്ങളിൽ ദേശീയദിന അവധി ദിവസങ്ങളിലായി 7800ലധികം രോഗികളെത്തിയതായി കോർപറേഷൻ അറിയിച്ചു.
ജനറൽ, ഫാമിലി മെഡിസിൻ ക്ലിനിക്കുകളിൽ 5263 രോഗികളും പബ്ലിക് ഡെന്റൽ ക്ലിനിക്കുകളിൽ 337 രോഗികളുമെത്തി. 10 ഹെൽത്ത് സെന്ററുകളിലെ അത്യാഹിത വിഭാഗങ്ങളിൽ 1642 രോഗികൾ സന്ദർശിച്ചു.
അബൂബക്കർ അൽ സിദ്ദീഖ്, അൽ റുവൈസ്, അൽ ശീഹാനിയ, അൽ കഅ്ബാൻ, ഗറാഫത്ത് അൽ റയ്യാൻ, റൗദത്ത് അൽ ഖൈൽ, മുഐദർ, ഉംസലാൽ, അൽ മഷാഫ്, അൽ സദ്ദ് എന്നീ ആരോഗ്യ കേന്ദ്രങ്ങളിലാണ് അത്യാഹിത വിഭാഗമുള്ളത്. നേത്ര ക്ലിനിക്ക്, ഇ.എൻ.ടി, ത്വഗ് രോഗം തുടങ്ങി നിരവധി പ്രത്യേക ക്ലിനിക്ക് സേവനങ്ങളും പി.എച്ച്.സി.സി നൽകിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

