Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​റി​ൽ വാ​ർ​ഷി​ക...

ഖ​ത്ത​റി​ൽ വാ​ർ​ഷി​ക ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​നു​മാ​യി പി.​എ​ച്ച്.​സി.​സി

text_fields
bookmark_border
ഖ​ത്ത​റി​ൽ വാ​ർ​ഷി​ക ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക്കാ​യി   ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​നു​മാ​യി പി.​എ​ച്ച്.​സി.​സി
cancel

ദോ​ഹ: രോ​ഗ​പ്ര​തി​രോ​ധ സേ​വ​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും രോ​ഗ​ങ്ങ​ൾ നേ​ര​ത്തേ ക​ണ്ടെ​ത്തു​ന്ന​തി​നും രോ​ഗി​ക​ൾ​ക്ക് മി​ക​ച്ച ചി​കി​ത്സ സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​മാ​യി പ്രാ​ഥ​മി​ക ആ​രോ​ഗ്യ സം​ര​ക്ഷ​ണ കോ​ർ​പ​റേ​ഷ​ൻ (പി.​എ​ച്ച്.​സി.​സി) വാ​ർ​ഷി​ക ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി പൊ​തു​ജ​ന ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു.

പി.​എ​ച്ച്.​സി.​സി ഹെ​ൽ​ത്ത് സെ​ന്റ​റു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള യോ​ഗ്യ​രാ​യ ഖ​ത്ത​രി പൗ​ര​ന്മാ​രെ ല​ക്ഷ്യ​മി​ട്ടാ​ണ് ഈ ​കാ​മ്പ​യി​ൻ ന​ട​പ്പാ​ക്കു​ന്ന​ത്. കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി, വാ​ർ​ഷി​ക ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്ന​തി​നാ​യി രോ​ഗി​ക​ൾ​ക്ക് മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ ടെ​ക്സ്റ്റ് മെ​സേ​ജു​ക​ൾ അ​യ​ക്കും.

രോ​ഗ​നി​ർ​ണ​യ​ത്തി​ലും രോ​ഗം വ​രാ​തെ ത​ട​യു​ന്ന​തി​ലും പ​തി​വ് പ​രി​ശോ​ധ​ന​ക​ൾ​ക്കു​ള്ള പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് അ​വ​ബോ​ധം വ​ള​ർ​ത്താ​നാ​ണ് ഈ ​പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്. രോ​ഗി​ക​ൾ​ക്ക് 107 എ​ന്ന ന​മ്പ​റി​ൽ വി​ളി​ച്ച് സ്വ​ന്ത​മാ​യി അ​പ്പോ​യി​ന്റ്മെ​ന്റു​ക​ൾ എ​ടു​ക്കാ​വു​ന്ന​താ​ണ്. കൂ​ടാ​തെ, 18 വ​യ​സ്സും അ​തി​ൽ കൂ​ടു​ത​ലു​മു​ള്ള എ​ല്ലാ രോ​ഗി​ക​ൾ​ക്കും മു​ൻ​കൂ​ട്ടി അ​പ്പോ​യി​ന്റ്‌​മെ​ന്റ് എ​ടു​ക്കാ​തെ ത​ന്നെ ഈ ​സേ​വ​നം ല​ഭ്യ​മാ​ണ്.

പി.​എ​ച്ച്.​സി.​സി ഹെ​ൽ​ത്ത് സെ​ന്റ​റു​ക​ളി​ൽ 24 മ​ണി​ക്കൂ​റും ഈ ​വാ​ർ​ഷി​ക ആ​രോ​ഗ്യ പ​രി​ശോ​ധ​ന സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ണ്. ആ​രോ​ഗ്യ പ​രി​ശോ​ധ​ന​യു​ടെ പ്രാ​രം​ഭ ഘ​ട്ടം ഹെ​ൽ​ത്ത് സെ​ന്റ​റി​ൽ നേ​രി​ട്ടെ​ത്തി ത​ന്നെ പൂ​ർ​ത്തി​യാ​ക്കേ​ണ്ട​തു​ണ്ട്. എ​ന്നാ​ൽ, തു​ട​ർ പ​രി​ശോ​ധ​ന​ക​ൾ രോ​ഗി​യു​ടെ അ​വ​സ്ഥ​ക്ക് അ​നു​സൃ​ത​മാ​യി ആ​വ​ശ്യ​മെ​ങ്കി​ൽ റി​മോ​ട്ട് ആ​യി (ടെ​ലി​ഫോ​ൺ വ​ഴി​യോ മ​റ്റോ) ന​ട​ത്താ​വു​ന്ന​താ​ണ്. ഈ ​കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള തി​ര​ക്കു​ക​ൾ നേ​രി​ടാ​ൻ എ​ല്ലാ ഹെ​ൽ​ത്ത് സെ​ന്റ​റു​ക​ളും സ​ജ്ജ​മാ​ണെ​ന്നും പി.​എ​ച്ച്.​സി.​സി വ്യ​ക്ത​മാ​ക്കി.

അ​ടി​യ​ന്ത​ര ചി​കി​ത്സ സേ​വ​ന​ങ്ങ​ൾ വി​പു​ലീ​ക​രി​ച്ചി​രി​ച്ച് പി.​എ​ച്ച്.​സി.​സി

ദോ​ഹ: അ​ടി​യ​ന്ത​ര ചി​കി​ത്സ സേ​വ​ന​ങ്ങ​ൾ വി​പു​ലീ​ക​രി​ച്ച് പ്രാ​ഥ​മി​ക ആ​രോ​ഗ്യ സം​ര​ക്ഷ​ണ കോ​ർ​പ​റേ​ഷ​ൻ (പി.​എ​ച്ച്.​സി.​സി). അ​ൽ വാ​ബ് ഹെ​ൽ​ത്ത് സെ​ന്റ​റി​ലും കൂ​ടി 24 മ​ണി​ക്കൂ​ർ അ​ടി​യ​ന്ത​ര സേ​വ​നം ല​ഭ്യ​മാ​ക്കി​യാ​ണ് ഈ ​സേ​വ​നം വി​പു​ലീ​ക​രി​ച്ച​ത്. ഇ​തോ​ടെ മു​തി​ർ​ന്ന​വ​ർ​ക്കാ​യി 24 മ​ണി​ക്കൂ​ർ അ​ടി​യ​ന്ത​ര ചി​കി​ത്സ ല​ഭ്യ​മാ​കു​ന്ന കേ​ന്ദ്ര​ങ്ങ​ളു​ടെ എ​ണ്ണം 16 ആ​യും കു​ട്ടി​ക​ൾ​ക്കാ​യി ഈ ​സൗ​ക​ര്യം ല​ഭി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളു​ടെ എ​ണ്ണം 11 ആ​യും വ​ർ​ധി​ച്ചു.

റു​വൈ​സ്, ഉ​മ്മു സ​ലാ​ൽ, മു​ഐ​ത​ർ, മ​ഷാ​ഫ്, സ​ദ്ദ്, ഗ​റാ​ഫ അ​ൽ റ​യ്യാ​ൻ, ഷ​ഹാ​നി​യ, അ​ബൂ​ബ​ക്ക​ർ അ​ൽ സി​ദ്ദീ​ഖ്, റൗ​ദ​ത്ത് അ​ൽ ഖൈ​ൽ, കാ​ബാ​ൻ, ക​രാ​ന, ല​ബീ​ബ്, വ​ജ്ബ, തു​മാ​മ, ഖോ​ർ, വാ​ബ് എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് മു​തി​ർ​ന്ന​വ​ർ​ക്കു​ള്ള അ​ടി​യ​ന്ത​ര ചി​കി​ത്സാ സൗ​ക​ര്യം ല​ഭി​ക്കു​ന്ന​ത്. റു​വൈ​സ്, ഉ​മ്മ് സ​ലാ​ൽ, മു​ഐ​ത​ർ, മ​ഷാ​ഫ്, സ​ദ്ദ്, ല​ബീ​ബ്, വ​ജ്ബ, തു​മാ​മ, ഖോ​ർ, റൗ​ദ​ത്ത് അ​ൽ ഖൈ​ൽ, വാ​ബ് എ​ന്നി​വ​യാ​ണ് കു​ട്ടി​ക​ൾ​ക്കാ​യി അ​ടി​യ​ന്ത​ര സേ​വ​നം ന​ൽ​കു​ന്ന കേ​ന്ദ്ര​ങ്ങ​ൾ. അ​ടി​യ​ന്ത​ര​വും എ​ന്നാ​ൽ ജീ​വ​ന് ഭീ​ഷ​ണി​യ​ല്ലാ​ത്ത​തു​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്ക്, രോ​ഗി​ക​ൾ ത​ങ്ങ​ളു​ടെ ര​ജി​സ്റ്റ​ർ ചെ​യ്ത ഹെ​ൽ​ത്ത് സെ​ന്റ​ർ ഏ​താ​ണെ​ന്ന് നോ​ക്കാ​തെ ത​ന്നെ ഈ ​കേ​ന്ദ്ര​ങ്ങ​ളെ സ​മീ​പി​ക്കാ​വു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar​Health AwarenessPHCC services
News Summary - PHCC launches awareness campaign for annual health check-ups in Qatar
Next Story