നമ്മുടെ ആരോഗ്യം കാക്കാൻ പി.എച്ച്.സി.സി ആശുപത്രികൾ റെഡിയാണ്
text_fieldsപി.എച്ച്.സി.സിക്ക് കീഴിലെ ലിബൈബ് ഹെൽത്ത് സെൻറർ
ദോഹ: രാജ്യത്തെ 27 ഹെൽത്ത് സെൻററുകളെ കുറിച്ച് പൊതുജനങ്ങളെ പരിചയപ്പെടുത്തുന്നതിനും സേവനങ്ങൾ കൂടുതൽ പേരിൽ എത്തിക്കാനും കാമ്പയിനുമായി ൈപ്രമറി ഹെൽത്ത് കെയർ കോർപറേഷൻ (പി.എച്ച്.സി.സി).പൊതുജനങ്ങളുടെ ആരോഗ്യവും ക്ഷേമവും ലക്ഷ്യമിട്ട് 'നിങ്ങളെവിടെയായിരുന്നാലും ഞങ്ങൾ പരിപാലിക്കുന്നു' എന്ന തലക്കെട്ടിലാണ് പി.എച്ച്.സി.സി പുതിയ പ്രമോഷൻ കാമ്പയിൻ ആരംഭിച്ചിരിക്കുന്നത്.ആരോഗ്യം, രോഗപ്രതിരോധം, ആരോഗ്യകരമായ ജീവിതശൈലി േപ്രാത്സാഹിപ്പിക്കുക എന്നിവയിൽ ശ്രദ്ധയൂന്നി വ്യക്തികേന്ദ്രീകൃത ആരോഗ്യ പരിരക്ഷയാണ് പി.എച്ച്.സി.സി മുന്നോട്ടുവെക്കുന്നത്.
ദൃശ്യ, ശ്രാവ്യ, അച്ചടി മാധ്യമങ്ങളിലൂടെ പി.എച്ച്.സി.സി ഹെൽത്ത് സെൻററുകളെയും സേവനങ്ങളെയും ജനങ്ങളിലേക്കെത്തിക്കാനും പ്രാധാന്യം ഉയർത്തിക്കൊണ്ടുവരാനുമായി പി.എച്ച്.സി.സിക്ക് കീഴിലെ കോർപറേറ്റ് കമ്യൂണിക്കേഷൻ ഡയറക്ടറേറ്റാണ് കാമ്പയിൻ ആരംഭിച്ചിരിക്കുന്നത്. ലളിതമായ രീതിയിൽ ഹെൽത്ത് സെൻററുകളെയും സേവനങ്ങളെയും വിശദീകരിക്കുന്ന ഹ്രസ്വചിത്രങ്ങളും പോസ്റ്ററുകളും മറ്റു മാർഗങ്ങളും പി.എച്ച്.സി.സി സ്വീകരിച്ചിട്ടുണ്ട്. സ്വദേശികളും വിദേശികളും ഉൾപ്പെടുന്ന ഖത്തർ ജനസംഖ്യയുടെ ഭൂരിഭാഗം പേരിലേക്കും കാമ്പയിൻ സന്ദേശം എത്തിക്കാനാണ് പദ്ധതി.
ഖത്തറിെൻറ വടക്കുഭാഗത്ത് 10ഉം മധ്യഭാഗത്ത് ഏഴും പശ്ചിമഭാഗത്ത് 10ഉം ഹെൽത്ത് സെൻററുകളാണ് പി.എച്ച്.സി.സിക്ക് കീഴിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ഇതുവരെ ഒന്നര ദശലക്ഷം പേർ പി.എച്ച്.സി.സിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിമാസം ഏകദേശം മൂന്നുലക്ഷം പേർക്കാണ് ഹെൽത്ത് സെൻററുകളിലൂടെ ചികിത്സ നൽകുന്നത്.
2013–2018 കാലയളവിലെ ദേശീയ പ്രാഥമികാരോഗ്യ പരിരക്ഷ പദ്ധതിയിലൂടെ ഒരു പതിറ്റാണ്ടിലേറെയായി കോർപറേഷൻ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിച്ചതോടൊപ്പം നിരവധി നേട്ടങ്ങളും സ്വന്തമാക്കാനായി. ആരോഗ്യ സംവിധാനത്തിലെ പ്രഥമ കേന്ദ്രമായി ഹെൽത്ത് സെൻററുകൾ മാറിക്കഴിഞ്ഞു. 2019–2023 കാലയളവിലേക്കുള്ള പഞ്ചവത്സര പദ്ധതിയിൽ ആറു ലക്ഷ്യങ്ങളാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. 20 ലക്ഷ്യങ്ങളും 80 സ്ട്രാറ്റജിക് ആക്ടിവിറ്റികളും അടുത്ത അഞ്ചു വർഷത്തിനുള്ളിൽ പി.എച്ച്.സി.സി ആവിഷ്കരിക്കുകയും കരസ്ഥമാക്കുകയും ചെയ്യും.
രാജ്യത്തിൻെറ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ പരിഗണിച്ച് എല്ലാ ഭാഗത്തുമുള്ള രോഗികൾക്കും സേവനം നൽകുക എന്ന ലക്ഷ്യത്തോടെ ആകെ 27 ഹെൽത്ത് സെൻററുകളാണ് പി.എച്ച്.സി.സിക്ക് കീഴിൽ പ്രവർത്തിക്കുന്നത്.ദേശീയ ആരോഗ്യ നയത്തിനനുസരിച്ച് ഉന്നത ഗുണനിലവാരത്തിലുള്ള രോഗീസൗഹൃദ ചികിത്സയാണ് എല്ലാ ഹെൽത്ത് സെൻറുകളിലും നൽകുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.