പി.എച്ച്.സി.സി ഹെൽത്ത് സെൻററുകൾ പൂർണശേഷിയിൽ
text_fieldsദോഹ: പ്രൈമറി ഹെൽത്ത് കെയർ കോർപറേഷന് (പി.എച്ച്.സി.സി) കീഴിലെ മുഴുവൻ ഹെൽത്ത് സെൻററുകളും പൂർണശേഷിയിൽ പ്രവർത്തനം പുനരാരംഭിച്ചതായി അധികൃതർ അറിയിച്ചു. ഫാമിലി ഹെൽത്ത്, ജനറൽ ഡെൻറൽ സർവിസ്, മറ്റു സ്പെഷാലിറ്റി സർവിസ് തുടങ്ങി മുഴുവൻ ആരോഗ്യ സേവനങ്ങളിലും വെള്ളിയാഴ്ച മുതൽ നേരിട്ടുള്ള പരിശോധന പുനഃസ്ഥാപിച്ചു.
കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി നീക്കുന്നതിെൻറ ഭാഗമായാണ് നടപടി. നേരേത്ത നിയന്ത്രണങ്ങൾ നീക്കുന്നതിെൻറ ഒന്നും രണ്ടും ഘട്ടങ്ങൾ വിജയകരമായി പൂർത്തിയാക്കിയിരുന്നു. രോഗികൾക്ക് ആവശ്യമെങ്കിൽ വെർച്വൽ പരിശോധന തുടരാം. റൗദത് അൽ ഖൈൽ ഹെൽത്ത് സെൻറർ കോവിഡ് രോഗികൾക്ക് മാത്രമാക്കിയത് തുടരുമെന്നും കോർപറേഷൻ കൂട്ടിച്ചേർത്തു. ഗറാഫത് അൽ റയ്യാൻ, അൽ റയ്യാൻ, ലെഅബാബ്, വക്റ, അൽ വജബ, അൽഖോർ, തുമാമ, അൽ വഅബ്, അബൂബക്കർ സിദ്ദീഖ് ഹെൽത്ത് സെൻററുകളിൽ ഡ്രൈവ് ത്രൂ കോവിഡ് പരിശോധന സൗകര്യം ലഭ്യമാണ്. ആഴ്ചയിൽ എല്ലാ ദിവസവും വൈകീട്ട് നാലു മുതൽ 11 വരെയാണ് ഈ സൗകര്യം. എയർപോർട്ട്, വെസ്റ്റ്ബേ, ഉംസലാൽ, ഖത്തർ യൂനിവേഴ്സിറ്റി, മിസൈമീർ ഹെൽത്ത് സെൻററുകളിലെ ൈഡ്രവ് ത്രൂ പരിശോധന നിർത്തലാക്കിയിട്ടുമുണ്ട്. അപ്പോയിൻമെൻറിനായുള്ള സ്മാർട്ട് ഷെഡ്യൂളിങ്, പേഴ്സനൽ പ്രൊട്ടക്ടിവ് എക്വിപ്മെൻറ്, സുരക്ഷിത അകലം, ജീവനക്കാർക്കും തൊഴിലാളികൾക്കുമുള്ള പരിശോധന, ഹൈജീൻ സ്റ്റെർലൈസേഷൻ പ്രക്രിയ തുടങ്ങി കടുത്ത നിയന്ത്രണങ്ങൾ കേന്ദ്രങ്ങളിൽ തുടരുമെന്ന് പി.എച്ച്.സി.സി ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

