ഫാർമസിസ്റ്റ് അസോസിയേഷൻ രക്തദാന ക്യാമ്പ്
text_fieldsരക്തദാന ക്യാമ്പിനുള്ള സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്നു
ദോഹ: ഇന്ത്യൻ ഫാർമസിസ്റ്റ് അസോസിയേഷൻ ഖത്തർ കമ്മിറ്റി ഹമദ് മെഡിക്കൽ കോർപറേഷൻ ബ്ലഡ് ബാങ്കുമായി സഹകരിച്ച് നടത്തിയ രക്തദാന ക്യാമ്പ് ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. ഇന്ത്യൻ ഫാർമസിസ്റ്റ് അസോസിയേഷൻ ഖത്തറിനു ഹമദ് മെഡിക്കൽ കോർപറേഷൻ ബ്ലഡ് ഡൊണേഷൻ സെന്ററിന്റെ ആദരം അബ്ദുൽ ഖാദർ വിതരണം ചെയ്തു. നൂറിലേറെ പേർ ക്യാമ്പിൽ പങ്കാളികളായി. ഉച്ചക്ക് മൂന്നുമണിക്ക് തുടങ്ങിയ ക്യാമ്പ് രാത്രി 8.30വരെ നീണ്ടു.
ബ്ലഡ് ഡൊണേഷൻ ഓർഗനൈസിങ് കമ്മിറ്റി അംഗങ്ങളായ ജാഫർ വക്ര, ഷംനാദ് കല്ലാർ, ഷാനവാസ്, ജാസിർ മങ്ങാട്, ഷനീബ്, ഷജീർ, സഫ്വാൻ, ഹനീഫ് പേരാൽ, അമീർ അലി, സമീർ കെ.ഐ, അബ്ദുൽ റഹ്മാൻ എരിയാൽ, ഇക്ബാൽ, സഫീർ വയനാട്, അൽത്താഫ്, പ്രസാദ്, ഷമീം അൽഖോർ തുടങ്ങിയവർ നേതൃത്വം നൽകി.