പി.എച്ച്. അബ്ദുറഹ്മാന് യാത്രയയപ്പ്
text_fieldsകുവൈത്ത് പ്രവാസജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന പി.എച്ച്. അബ്ദുറഹ്മാന് ‘നമ്മുടെ നാട് കാസർകോട്’ കൂട്ടായ്മ നൽകിയ യാത്രയയപ്പ്
കുവൈത്ത് സിറ്റി: നീണ്ടകാലത്തെ കുവൈത്ത് പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു പോകുന്ന പി.എച്ച്. അബ്ദുറഹ്മാന് 'നമ്മുടെ നാട് കാസർകോട്' കൂട്ടായ്മ യാത്രയയപ്പ് നൽകി. ഫർവാനിയ ബദ്ർ അൽ സമ ഹാളിൽ നടന്ന യാത്രയയപ്പ് പരിപാടി ഗ്രൂപ് അഡ്മിൻ സി.എച്ച്. മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷതയിൽ സത്താർ കുന്നിൽ ഉദ്ഘാടനം ചെയ്തു. പി.എ. നാസർ, സലാം കളനാട്, ഹമീദ് മധൂർ, സുരേന്ദ്രൻ മുങ്ങത്ത്, നൗഷാദ് തിടിൽ, ഹസ്സൻ ബല്ല എന്നിവർ സംസാരിച്ചു.
കബീർ മഞ്ഞംപാറ സ്വാഗതവും സുരേഷ് കൊളവയൽ നന്ദിയും പറഞ്ഞു.

