Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപെട്രോള്‍, ഡീ​​സ​​ൽ...

പെട്രോള്‍, ഡീ​​സ​​ൽ വി​​ല​​ വീ​​ണ്ടും കൂടി

text_fields
bookmark_border
പെട്രോള്‍, ഡീ​​സ​​ൽ വി​​ല​​ വീ​​ണ്ടും കൂടി
cancel

ദോ​​ഹ: രാ​​ജ്യ​​ത്ത് പെേ​​ട്രാ​​ൾ, ഡീ​​സ​​ൽ വി​​ല​​യി​​ൽ വീ​​ണ്ടും വ​​ർ​​ധ​​ന​​വ്. വ​​ർ​​ധ​​ന​​വ് വ്യ​​ക്ത​​മാ​​ക്കി​​ക്കൊ​​ണ്ടു​​ള്ള വാ​​ഹ​​ന ഇ​​ന്ധ​​ന​​ങ്ങ​​ളു​​ടെ പു​​തി​​യ നി​​ര​​ക്കു​​ക​​ൾ ഖ​​ത്ത​​ർ പെേ​​ട്രാ​​ളി​​യം ഇ​​ന്ന​​ലെ പു​​റ​​ത്തു​​വി​​ട്ടു. സൂ​​പ്പ​​ർ േഗ്ര​​ഡ്, പ്രീ​​മിയം പെേ​​ട്രാ​​ളു​​ക​​ൾ​​ക്ക് 10 ദി​​ർ​​ഹം വീ​​ത​​മാ​​ണ് ഇ​​ന്ന​​ലെ വ​​ർ​​ധി​​ച്ച​​ത്. ഇ​​തോ​​ടെ പ്രീ​​മി​​യം േഗ്ര​​ഡ് പെേ​​ട്രാ​​ളി​​ന് ര​​ണ്ട് റി​​യാ​​ലും സൂ​​പ്പ​​ർ േഗ്ര​​ഡ് പെേ​​ട്രാ​​ളി​​ന് 2.10 റി​​യാ​​ലു​​മാ​​യി. അ​​തേ​​സ​​മ​​യം ഡീ​​സ​​ലി​​ന് അ​​ഞ്ച് ദി​​ർ​​ഹം വ​​ർ​​ധി​​ച്ച് ലി​​റ്റ​​റി​​ന് 2.05 റി​​യാ​​ലാ​​യി. 

ഇ​​താ​​ദ്യ​​മാ​​യാ​​ണ് പ്രീ​​മി​​യം പെേ​​ട്രാ​​ൾ നി​​ര​​ക്ക് ര​​ണ്ട് റി​​യാ​​ലി​​ലെ​​ത്തു​​ന്ന​​ത്. പു​​തു​​ക്കി​​യ നി​​ര​​ക്കു​​ക​​ൾ ഇ​​ന്ന് മു​​ത​​ൽ പ്രാ​​ബ​​ല്യ​​ത്തി​​ൽ വ​​രും. രാ​​ജ്യ​​ത്തെ പെേ​​ട്രാ​​ൾ, ഡീ​​സ​​ൽ വി​​ല​​യി​​ൽ ഉൗർ​​ജ്ജ​​മ​​ന്ത്രാ​​ല​​യം നി​​യ​​ന്ത്ര​​ണ​​മേ​​ർ​​പ്പെ​​ടു​​ത്തി​​യ​​തി​​ന് ശേ​​ഷം ഏ​​റ്റ​​വും കൂ​​ടി​​യ നി​​ര​​ക്കാ​​ണി​​ത്. അ​​ന്താ​​രാ​​ഷ്ട്ര വി​​പ​​ണി​​യി​​ൽ എ​​ണ്ണ​​വി​​ല​​യി​​ലു​​ണ്ടാ​​യ ഇ​​ടി​​വാ​​ണ് വാ​​ഹ​​ന ഇ​​ന്ധ​​ന​​ങ്ങ​​ളു​​ടെ വി​​ല നി​​യ​​ന്ത്രി​​ക്കു​​ന്ന​​തി​​ന് സ​​ർ​​ക്കാ​​റി​​നെ േപ്ര​​രി​​പ്പി​​ച്ച​​ത്. 
2017 സെ​​പ്തം​​ബ​​ർ മു​​ത​​ൽ ഖ​​ത്ത​​ർ പെേ​​ട്രാ​​ളി​​യ​​മാ​​ണ് പു​​തു​​ക്കി​​യ വി​​ല നി​​ശ്ച​​യി​​ച്ചു കൊ​​ണ്ടു​​ള്ള അ​​റി​​യി​​പ്പ് പു​​റ​​ത്തി​​റ​​ക്കു​​ന്ന​​ത്. 2016 ജൂ​​ണി​​ൽ പു​​തി​​യ തീ​​രു​​മാ​​ന​​പ്ര​​കാ​​രം പ്ര​​ഥ​​മ വി​​ല​​വി​​വ​​ര പ​​ട്ടി​​ക പു​​റ​​ത്തി​​റ​​ക്കു​​മ്പോ​​ൾ പെേ​​ട്രാ​​ൾ പ്രീ​​മി​​യം ലി​​റ്റ​​റി​​ന് 1.20 റി​​യാ​​ലും സൂ​​പ്പ​​റി​​ന് 1.30 റി​​യാ​​ലു​​മാ​​യി​​രു​​ന്നു വി​​ല.​​ഡീ​​സ​​ൽ ലി​​റ്റ​​റി​​ന് 1.40 റി​​യാ​​ലും. ക​​ഴി​​ഞ്ഞ മാ​​സം പെേ​​ട്രാ​​ളി​​നും ഡീ​​സ​​ലി​​നും വി​​ല​​യി​​ൽ നേ​​രി​​യ കു​​റ​​വു​​ണ്ടി​​യി​​രു​​ന്നു​​വെ​​ങ്കി​​ലും പു​​തു​​ക്കി​​യ നി​​ര​​ക്കി​​ൽ വ​​ലി​​യ വ​​ർ​​ധ​​ന​​വാ​​ണു​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​ത്.   

Show Full Article
TAGS:petrol price qatar gulf news 
Web Title - petrol price-qatar-gulf news
Next Story