പെേട്രാൾ, ഡീസൽ വിലകളിൽ നേരിയ ഇടിവ്
text_fieldsദോഹ: ഏപ്രിൽ മാസത്തേക്കുള്ള പെേട്രാൾ, ഡീസൽ നിരക്കുകൾ ഖത്തർ പെേട്രാളിയം പുറത്തുവിട്ടു. സൂപ്പർ, പ്രീമിയം പെേട്രാളിനും ഡീസലിനും അഞ്ച് ദിർഹം വീതം കുറച്ചാണ് പുതുക്കിയ നിരക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. പുതുക്കിയ നിരക്കനുസരിച്ച് സൂപ്പർ ഇനത്തിൽ പെട്ട പെേട്രാളിന് 1.90 റിയാലും പ്രീമിയം പെേട്രാളിന് 1.80 റിയാലുമായിരിക്കും. മാർച്ച് മാസത്തിൽ സൂപ്പർ പെേട്രാളിന് 1.95 ദിർഹമായിരുന്നു നിരക്ക്. ഡീസലിന് അഞ്ച് ദിർഹം കുറഞ്ഞ് ഏപ്രിലിൽ 1.85 റിയാലാകും. മാർച്ച് മാസത്തിൽ സൂപ്പർ പെേട്രാളിനും ഡീസലിനും വില വർധിച്ചിരുന്നെങ്കിലും പ്രീമിയം പെേട്രാളിന് വില വർധിച്ചിരുന്നില്ല.
പുതിയ നിരക്കുകൾ ഇന്നു മുതൽ പ്രാബല്യത്തിൽ വരും. അഞ്ച് ദിർഹം കുറഞ്ഞെങ്കിലും രാജ്യത്തെ പെേട്രാൾ, ഡീസൽ വിലയിൽ ഉൗർജ്ജമന്ത്രാലയം നിയന്ത്രണമേർപ്പെടുത്തിയതിന് ശേഷം ഏറ്റവും കൂടിയ നിരക്കാണിത്. അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിലുണ്ടായ ഇടിവാണ് വാഹന ഇന്ധനങ്ങളുടെ വില നിയന്ത്രിക്കുന്നതിന് സർക്കാറിനെ േപ്രരിപ്പിച്ചത്. 2017 സെപ്തംബർ മുതൽ ഖത്തർ പെേട്രാളിയമാണ് പുതുക്കിയ വില നിശ്ചയിച്ചു കൊണ്ടുള്ള അറിയിപ്പ് പുറത്തിറക്കുന്നത്. 2016 ജൂണിൽ പുതിയ തീരുമാനപ്രകാരം പ്രഥമ വിലവിവര പട്ടിക പുറത്തിറക്കുമ്പോൾ പെേട്രാൾ പ്രീമിയം ലിറ്ററിന് 1.20 റിയാലും സൂപ്പറിന് 1.30 റിയാലുമായിരുന്നു വില. ഡീസലിന് 1.40 റിയാലായിരുന്നു ലിറ്ററിന് വില.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
