ജൂണിൽ പെട്രോളിനും ഡീസലിനും വില വർധിക്കും
text_fieldsദോഹ: ജൂൺ മാസത്തിലെ ഇന്ധനവില ഖത്തർ പെട്രോളിയം പുറത്തിറക്കി. പുതുക്കിയ നിരക്കുകൾ പ്രകാരം ജൂണിൽ പ്രീമിയം, സൂപ്പർ പെട്രോളുകൾക്കും ഡീസലിനും വില വർധിക്കും.
േമയ് മാസത്തെ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ പ്രീമിയം പെട്രോളിന് അഞ്ചു ദിർഹം വർധിച്ചു. പുതിയ നിരക്ക് ലിറ്ററിന് 1.85 റിയാൽ ആയിരിക്കും.സൂപ്പർ േഗ്രഡ് പെട്രോളിനും അഞ്ചു ദിർഹത്തിെൻറ വർധനയുണ്ടായിട്ടുണ്ട്. പുതിയ നിരക്ക് പ്രകാരം സൂപ്പർ ലിറ്ററിന് 1.90 റിയാൽ ആകും.
ഡീസലിന് മേയ് മാസത്തെ വിലയേക്കാൾ 10 ദിർഹമാണ് വർധിച്ചിരിക്കുന്നത്. നേരേത്ത 1.65 റിയാലായിരുന്ന ഡീസലിന് ജൂണിൽ 1.75 റിയാൽ ആയിരിക്കും. അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിലുണ്ടായ ഇടിവാണ് വാഹന ഇന്ധനങ്ങളുടെ വില നിയന്ത്രിക്കുന്നതിന് സർക്കാറിനെ േപ്രരിപ്പിച്ചത്. 2017 സെപ്റ്റംബർ മുതൽ ഖത്തർ പെേട്രാളിയമാണ് പുതുക്കിയ വില നിശ്ചയിച്ചുകൊണ്ടുള്ള അറിയിപ്പ് പുറത്തിറക്കുന്നത്.

