Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തറിൽ പെട്രോളിനും...

ഖത്തറിൽ പെട്രോളിനും ഡീസലിനും വില കുറഞ്ഞു

text_fields
bookmark_border
ഖത്തറിൽ പെട്രോളിനും ഡീസലിനും വില കുറഞ്ഞു
cancel
Listen to this Article

​ദോഹ: ഖത്തറിൽ ഇന്ധനവിലയിൽ കുറവ്. ഫെബ്രുവരിയിലെ ഇന്ധനവില ഖത്തർ എനർജി പ്രഖ്യാപിച്ചു. ജനുവരിയെ അപേക്ഷിച്ച് പ്രീമിയം, സൂപ്പർ ഗ്രേഡ് പെട്രോളുകളുടെയും ഡീസലിന്റെയും വിലയിൽ കുറവുണ്ട്. ​പ്രീമിയം പെട്രോളിന് ലിറ്ററിന് 1.80 ഖത്തർ റിയാലും ​സൂപ്പർ ഗ്രേഡ് പെട്രോളിന് ലിറ്ററിന് 1.85 ഖത്തർ റിയാലുമാണ് വില.

ജനുവരിയിൽ ഇത് യഥാക്രമം 1.95, രണ്ട് റിയാലുമായിരുന്നു. ജനുവരിയേക്കാൾ 15 ദിർഹമാണ് കുറവുണ്ടായത്. അതേസമയം, ഡീസൽ വിലയിൽ 10 ദിർഹം കുറഞ്ഞ് ലിറ്ററിന് 1.90 ഖത്തർ റിയാലെത്തി. നേരത്തേ ഇത് രണ്ട് റിയാൽ ആയിരുന്നു. അന്താരാഷ്ട്ര വിപണിയിലെ വില നിലവാരത്തിന് അനുസൃതമായി ഖത്തർ എനർജിയാണ് ഇന്ധനവില നിശ്ചയിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Petrol and diesel pricesQatar Energypremium petrol price
News Summary - Petrol and diesel prices reduced in Qatar
Next Story