Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപെട്രോൾ, ഡീസൽ വില...

പെട്രോൾ, ഡീസൽ വില കൂടി

text_fields
bookmark_border
പെട്രോൾ, ഡീസൽ വില കൂടി
cancel
camera_alt

ഖത്തർ പെ​ട്രോളിയം പ്രഖ്യാപിച്ച ആഗസ്​റ്റിലെ വിലവിവരം 

ദോഹ: ഖത്തറിൽ സൂപ്പർ ഗ്രേഡിന്​ പിന്നാലെ, പ്രീമിയം ഗ്രേഡ്​ പെട്രോളിനും രണ്ട്​ റിയാൽ കടന്നു. ശനിയാഴ്​ച പുറത്തുവിട്ട ആഗസ്​റ്റിലെ വിലനിലവാര പ്രകാരം പ്രീമിയം ഗ്രേഡിന്​ 2.05 റിയാലും സൂപ്പർ ഗ്രേഡിന്​ 2.10 റിയാലുമാണ്​ പുതിയ വില. ഡീസൽ ലിറ്റിന്​ 1.95 റിയാലായി. സൂപ്പർ ഗ്രേഡ്​ ജൂലൈയിലാണ്​ രണ്ട്​ റിയാലിലെത്തിയത്​്. ഒരുമാസം കൊണ്ട്​ 10 ദിർഹം വർധിച്ച്​ പുതിയ വില 2.10 റിയാലിലെത്തി. മൂന്നു മാസത്തിനിടെ 30 ദിർഹം വർധനയാണുണ്ടായത്​. ഡീസലിന്​ അഞ്ചു ദിർഹം കൂടി 1.95 റിയാലിലെത്തി.

ജൂലൈയിൽ പ്രീമിയം ഗ്രേഡിന്​ 1.95ഉം സൂപ്പർ ഗ്രേഡിന്​ രണ്ട്​ റിയാലുമായിരുന്നു വില. ജ​ുലൈയിലാണ്​ ഒരുവർഷത്തിനിടെ ആദ്യമായി പെട്രോൾ വില രണ്ട്​ റിയാലിലെത്തിയത്​. ഖത്തർ​ പെട്രോളിയാണ്​ പുതുക്കിയ വിലവിവരം പുറത്തുവിട്ടത്​.

2021ലെ എണ്ണ വിലവിവരം

മാസം, പ്രീമിയം പെട്രോൾ, സൂപ്പർ ഗ്രേഡ്​ പെട്രോൾ, ഡീസൽ എന്ന ക്രമത്തിൽ

2021 ജനുവരി 1.30 -1.35 -1.30

2021 ഫെബ്രുവരി 1.45 -1.50 -1.45

2021 മാർച്ച്​ 1.60 -1.65 -1.60

2021 ഏപ്രിൽ 1.80 -1.85 -1.70

2021 മേയ്​ 1.80 -1.85 -1.65

2021 ജൂൺ 1.85 -1.90 -1.75

2021 ജൂലൈ 1.95-2.00-1.90

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Petroldieseldoha
News Summary - Petrol and diesel prices have also gone up
Next Story