ദോഹ: ചൈനയിലേക്ക് പ്രകൃതിവാതകം കയറ്റുമതി ചെയ്യുന്നതിന് പെേട്രാചൈനയുമായി 22 വർഷത്തെ ദീർഘകാലാടിസ്ഥാനത്തിലുള്ള സെയിൽ ആൻഡ് പർച്ചേസ് കരാറിൽ ഖത്തർ ഗ്യാസ് ഒപ്പുവെച്ചു. വർഷത്തിൽ 3.4 മില്യൻ ടൺ പ്രകൃതിവാതമായിരിക്കും കരാർ പ്രകാരം ഖത്തർ ഗ്യാസ് ചൈനയിലേക്ക് വിതരണം ചെയ്യുക. ഖത്തർ പെേട്രാളിയവും എക്സോൺ മൊബീൽ, ടോട്ടൽ എന്നിവരും തമ്മിലുള്ള സംയുക്ത സംരംഭമായ ഖത്തർ ഗ്യാസ് രണ്ട് പദ്ധതിയിൽ നിന്നുമാണ് പ്രകൃതിവാതകം വിതരണം ചെയ്യുക. കരാർ 2040ൽ അവസാനിക്കും. ചൈനയിലെ വിവിധയിടങ്ങളിലായുള്ള ടെർമിനലുകളിലേക്കാണ് കാർഗോ അയക്കുക. ഈയടിസ്ഥാനത്തിൽ ആദ്യ കാർഗോ ഈ മാസം അവസാനത്തോടെ ചൈനയിലെത്തും.
ഉൗർജ സുരക്ഷ പ്രദാനം ചെയ്യുന്നതിൽ ഖത്തറിെൻറ മേലുള്ള വിശ്വാസ്യതയാണ് ഇതെന്ന് ഖത്തർ പെേട്രാളിയം സി ഇ ഒയും പ്രസിഡൻറും ഖത്തർ ഗ്യാസ് ബോർഡ് ഓഫ് ഡയറക്ടറുമായ എഞ്ചി. സഅദ് ബിൻ ശരീദ അൽ കഅ്ബി പറഞ്ഞു. ഡാലിയൻ, ജിയാങ് സു, ടാങ്ഷാൻ, ഷെൻസെൻ തുടങ്ങിയ കേന്ദ്രങ്ങളിലാണ് ചൈനയിലെ എൽ എൻ ജി ടെർമിനലുകൾ സ്ഥിതി ചെയ്യുന്നത്. ഖത്തർ ഗ്യാസിെൻറ ക്യൂ ഫ്ളെക്സ്, ക്യൂ മാക്സ് എൽ എൻ ജി കപ്പലുകൾ വഴിയാണ് പ്രകൃതിവാതകം ചൈനയിലേക്ക് എത്തിക്കുക.