Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകീടനാശിനിയും...

കീടനാശിനിയും ബാക്​ടീരിയയും; ലബനാൻ പച്ചക്കറികൾക്ക്​ നിരോധനം

text_fields
bookmark_border
കീടനാശിനിയും ബാക്​ടീരിയയും; ലബനാൻ പച്ചക്കറികൾക്ക്​ നിരോധനം
cancel

ദോഹ: കൂടിയ അളവിൽ രാസവസ്​തുക്കളും ഇ കോളി ബാക്​ടീരിയകളുടെ അംശവും കണ്ടെത്തിയതിനെ തുടർന്ന്​ ലബനാനിൽനിന്നുള്ള പച്ചക്കറി ഇറക്കുമതിക്ക്​ നിരോധനം ഏർപ്പെടുത്തി ഖത്തർ. മല്ലിയില, പുതിന, പാഴ്സലി, മൊലോകിയ, സ്​കാർസ്ലി, തൈം തുടങ്ങി ആറു വിഭാഗം ഇലകള്‍ക്കാണ് നിരോധനമേര്‍പ്പെടുത്തുന്നത്.

സാംപിളുകളിലെ പരിശോധനയിൽ രാസവസ്തുക്കളുടെ സാന്നിധ്യവും ഇ കോളി ബാക്​ടീരിയകളും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

നവംബർ ഏഴു​ മുതൽ ലബനാനില്‍നിന്ന്​ നിരോധിക്കപ്പെട്ട പച്ചക്കറികള്‍ ഇറക്കുമതി ചെയ്യരുതെന്നാണ് ഉത്തരവ്. ഖത്തറില്‍ സ്വദേശികളും വിദേശികളും ഭക്ഷണത്തിനൊപ്പം വേവിക്കാതെതന്നെ കഴിക്കുന്ന ഇലകളാണിവ.

ഈ സാഹചര്യത്തില്‍കൂടിയാണ് ഇത്തരം പച്ചക്കറികളുടെ പരിശോധനകള്‍ കര്‍ശനമാക്കിയത്. ഖത്തർ ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ പോർട്​സ്​ ഹെൽത്ത്​ ആൻഡ്​ ഫുഡ്​ കൺട്രോൾ വിഭാഗമാണ്​ നിരോധനം സംബന്ധിച്ച അറിയിപ്പ്​ പുറത്തുവിട്ടത്​.

ക​ഴിഞ്ഞ ഏതാനും മാസങ്ങളിലെ സാംപിളുകളിൽ ആവർത്തിച്ച്​ നടത്തിയ പരിശോധനയുടെ അടിസ്​ഥാനത്തിലാണ്​ നിരോധനമെന്ന്​ അറിയിപ്പിൽ വ്യക്​തമാക്കി.

ഭക്ഷ്യസുരക്ഷക്ക്​ ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്ന രാജ്യങ്ങളിലൊന്നായ ഖത്തർ ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ ഗുണനിലവാര പരിശോധനക്കായി ഏറ്റവും നൂതനവും കുറ്റമറ്റതുമായ സംവിധാനങ്ങളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. അതേസമയം, വിഷയം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും, കയറ്റുമതിക്കാർക്കെതിരെ നിയമ നടപടിയും വിലക്കും ഏർപ്പെടുത്തുമെന്നും ലബനാൻ കൃഷി മന്ത്രി അബ്ബാസ്​ ഹജ്ജ്​ ഹസനെ ഉദ്ധരിച്ച്​ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vegetables news
News Summary - Pesticides and bacteria; Ban on Lebanese vegetables
Next Story