രാജ്യത്ത് തണുപ്പിന് നേരിയ ശമനം
text_fieldsദോഹ: കഴിഞ്ഞ മൂന്ന് ദിവസമായി രാജ്യത്തെ പിടിച്ചു കുലുക്കിയ അതി ശൈത്യത്തിന് നേരിയ കുറവ്. എന്നാല്‍ ഇന്നലെ പകല്‍നേരം ചെറിയ തോതില്‍ കുറവുണ്ടായെങ്കിലും ഇന്നലെ രാത്രി കഠിന തണുപ്പാണ് അനുഭവപ്പെട്ടത്. സര്‍ക്കാര്‍ - അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധിയായ ശനിയാഴ്ച തണുത്ത കാലാവസ്ഥമൂലം പലരും പുറത്തിറങ്ങിയില്ല. മാളുകളും അങ്ങാടികളും നിര്‍ജീവമായി തുടര്‍ന്നു. ഇന്നലെ ഉച്ചയോടെ ഇളം വെയില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതോടെയാണ് ആളുകള്‍ നിരത്തിലിറങ്ങിതുടങ്ങിയത്.
ഇന്നലെയും ദോഹയിലുനീളം തണുത്ത കാലാവസ്ഥയാണ് അനുഭവപ്പെട്ടത്. ഇടയ്ക്കിടെ പൊടിക്കാറ്റുമുണ്ടായി. തീരങ്ങളില്‍ സാമാന്യം തരക്കേടില്ലാത്ത തണുത്ത കാറ്റടിച്ചു വീശി. തീരങ്ങളില്‍ 15 മുതല്‍ 25 വരെ നോട്ടിക്കല്‍ മൈല്‍ വേഗതയില്‍ കാറ്റു വീശി. വടക്കന്‍ മേഖലയില്‍ 30നോട്ടിക്കല്‍ മൈല്‍ വേഗതയിലാണ് കാറ്റു വീശിയത്. ഉള്‍ക്കടലില്‍ വടക്കു പടിഞ്ഞാറന്‍ കാറ്റിന്‍്റെ വേഗത 28 - 38 നോട്ടിക്കല്‍ മൈലായിരുന്നു കാറ്റിന്‍െ വേഗത.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി രാജ്യത്തിന്‍റ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ട താപനില താഴെ പറയും പ്രകാരമാണ്. ദോഹ കൂടിയ താപനില 19 ഡിഗ്രി സെല്‍ഷ്യസ് കുറഞ്ഞ താപനില 10 ഡിഗ്രി സെല്‍ഷ്യസ്,ദുഖാന്‍ കൂടിയ താപനില 16 ഡിഗ്രി സെല്‍ഷ്യസ് കുറഞ്ഞ താപനില 11 ഡിഗ്രി സെല്‍ഷ്യസ്, അബുസമുറ കൂടിയ താപനില 15ഡിഗ്രി സെല്‍ഷ്യസ് കുറഞ്ഞ താപനില എട്ട് ഡിഗ്രി സെല്‍ഷ്യസ്,റുവൈസ് കൂടിയ താപനില 16 ഡിഗ്രി സെല്‍ഷ്യസ് കുറഞ്ഞ താപനില 12 ഡിഗ്രി സെല്‍ഷ്യസ്,മിസഈദ് കൂടിയ താപനില 18 ഡിഗ്രി സെല്‍ഷ്യസ് കുറഞ്ഞ താപനില എട്ട് ഡിഗ്രി സെല്‍ഷ്യസ്,അല്‍ഖോര്‍ കൂടിയ താപനില 16 ഡിഗ്രി സെല്‍ഷ്യസ്
ഇന്നലെ ഖത്തറില്‍ അനുഭവപ്പെട്ട താപനിലയും കാറ്റിന്‍െറ വേഗതയും രേഖപ്പെടുത്തിയത് ഇപ്രകാരമാണ്. ഹമദ് അന്താരാഷ്ട്ര വിമാനത്താവളം : താപനില 15.7 ഡിഗ്രി സെല്‍ഷ്യസ് കാറ്റിന്‍്റെ വേഗത മണിക്കൂറില്‍ ഒമ്പത് കിലോമീറ്റര്‍, ശഹാനിയ : താപനില 15.8 ഡിഗ്രി സെല്‍ഷ്യസ് കാറ്റിന്‍്റെ വേഗത മണിക്കൂറില്‍ 13 കിലോമീറ്റര്‍, റാസ്ലഫാന്‍ : താപനില 15.9 ഡിഗ്രി സെല്‍ഷ്യസ് കാറ്റിന്‍്റെ വേഗത മണിക്കൂറില്‍ 10 കിലോമീറ്റര്‍, ഡി ഐ എ : താപനില 17.3 ഡിഗ്രി സെല്‍ഷ്യസ് കാറ്റിന്‍്റെ വേഗത മണിക്കൂറില്‍ 14 കിലോമീറ്റര്‍,
അബുഹമൂര്‍ : താപനില 16.8 ഡിഗ്രി സെല്‍ ഷ്യസ് കാറ്റിന്‍െറ വേഗത മണിക്കൂറില്‍ എട്ട് കിലോമീറ്റര്‍, അല്‍ ഉവൈരിയ : താപനില 15.4 ഡിഗ്രി സെല്‍ഷ്യസ് കാറ്റിന്‍െറ വേഗത മണിക്കൂറില്‍ 14 കിലോമീറ്റര്‍, തുലൈന : താപനില 16.3 ഡിഗ്രി സെല്‍ഷ്യസ് കാറ്റിന്‍്റെ വേഗത മണിക്കൂറില്‍ 14 കിലോമീറ്റര്‍, ശഹാനിയ താപനില 14.5 ഡിഗ്രി സെല്‍ഷ്യസ് കാറ്റിന്‍്റെ വേഗത മണിക്കൂറിര്‍ 16 കിലോമീറ്റര്‍, അല്‍ ജുമൈലിയ്യ : താപനില 15.2 ഡിഗ്രി സെല്‍ഷ്യസ് കാറ്റിന്‍െറ വേഗത മണിക്കൂറില്‍ 15 കിലോമീറ്റര്‍ ,അല്‍ ബത്ന : താപനില 15.4 ഡിഗ്രി സെല്‍ഷ്യസ് കാറ്റിന്‍െറ വേഗത മണിക്കൂറില്‍ 13കിലോമീറ്റര്‍,അല്‍ വക്റ : താപനില 16.2 ഡിഗ്രി സെല്‍ഷ്യസ് കാറ്റിന്‍്റെ വേഗത മണിക്കൂറില്‍ 15 കിലോമീറ്റര്‍,
അതെ സമയം, ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ മുഴുവന്‍ വിമാനങ്ങളും നേരെത്തെ നിശ്ചയിച്ച ഷെഡ്യൂള്‍ പ്രകാരം പറക്കുമെന്നു സിവില്‍ ഏവിയേഷന്‍ മന്ത്രാലയം നാവിഗേഷന്‍ ഡയറക്ടര്‍അഹമ്മദ് ഇസ്ഹാഖ് അറിയിച്ചു. കാലാവസ്ഥ വ്യതിയാനം വ്യോമയാന മേഖലയെ ഒരു നിലക്കും ബാധിക്കുകയില്ല. ഏത് കാലാവസ്ഥയിലും വിമാനം പറത്താനുള്ള അത്യന്താധുനികവും ലോകോത്തരവുമായ ഉപകരണങ്ങള്‍ വിമാനത്താവളത്തില്‍ സ്ഥാപിച്ചിട്ടുണ്ട്.
സൈബീരിയന്‍ അതിസമ്മര്‍ദം മേഖലയില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ രൂപപ്പെടുത്തിയ അതിശൈത്യം നാളെ മുതല്‍ സാധാരണ നില പ്രാപിക്കാനിടയുണ്ടെന്നു ഏവിയേഷന്‍ മന്ത്രാലയത്തിലെ കാലാവസ്ഥ നിരീക്ഷണ വിഭാഗം മേധാവി ഹയ നഈമിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
