പെരിങ്ങോട്ടുകര റിലീഫ് കമ്മിറ്റി
text_fieldsപെരിങ്ങോട്ടുകര മുസ്ലിം റിലീഫ് കമ്മിറ്റി ഡോ. റഷീദ് പട്ടത്ത്
ഇഫ്താറിൽ റഷീദ് പട്ടത്തിന് ഉപഹാരം നൽകുന്നു
ദോഹ: ഖത്തർ പെരിങ്ങോട്ടുകര മുസ്ലിം റിലീഫ് കമ്മിറ്റി നേതൃത്വത്തിൽ ഇഫ്താർ കുടുംബ സംഗമം സംഘടിപ്പിച്ചു. മിഡ്മാക്ക് റൗണ്ട്ബൗട്ടിനു സമീപം ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്കൂളിൽ നടന്ന കുടുംബ സംഗമത്തിൽ സെക്രട്ടറി കാദിർ ഫിൽഫില സ്വാഗതം പറഞ്ഞു. പ്രസിഡന്റ് നൗഷാദ് വലിയകത്ത് അധ്യക്ഷത വഹിച്ചു. ‘ഹൃദയാഘാതം തുടർന്നുള്ള ചികിത്സകൾ’ എന്ന വിഷയത്തിൽ ഹമദ് ഹോസ്പിറ്റൽ ഹൃദയ വിഭാഗം സീനിയർ കൺസൽട്ടൻറ് ഡോ. റഷീദ് പട്ടത്ത് പ്രഭാഷണം നടത്തി. ഖത്തർ മുസ്ലിം റിലീഫ് സംഘടനയെ കുറിച്ചു വൈസ് പ്രസിഡന്റ് സുബൈർ കണ്ണകില്ലത്ത് സദസ്സിനെ പരിചയപ്പെടുത്തി സംസാരിച്ചു.
മുഖ്യ രക്ഷാധികാരി അഷ്റഫ് അമ്പലത്ത് ആശംസ പ്രസംഗം നടത്തി. മുൻ സെക്രട്ടറി അഷ്റഫ് കുമ്മംകണ്ടത് കാര്യപരിപാടികൾ നിയന്ത്രിച്ചു. അഹമ്മദ്ഷാ നന്ദി പറഞ്ഞു. 200 ഓളം അംഗങ്ങൾ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

