പേരാമ്പ്ര സ്വദേശി ഖത്തറിൽ നിര്യാതനായി
text_fieldsദോഹ: കോഴിക്കോട് പേരാമ്പ്ര സ്വദേശി ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. വാല്യക്കോട് കോഴിക്കോട്ടുകണ്ടി കുഞ്ഞിമൊയ്തീന്‍റെ മകൻ സിറാജ് (37) ആണ് ബുധനാഴ്ച രാത്രിയിൽ ജോലിക്കിടെ വാഹനത്തിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടത്.
മാതാവ് പരേതയായ ഖദീജ. ഭാര്യ: ഷഹർബാൻ. മക്കൾ: അമൻഷാ മുഹമ്മദ്, അയൻഷാ മുഹമ്മദ്, അൽഹൻഷാ മുഹമ്മദ്,
അസ്ലിൻഷാ മുഹമ്മദ്. സഹോദരങ്ങൾ: റഫീഖ്, സീനത്ത്. അടുത്ത ദിവസം നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കങ്ങൾക്കിടെയാണ് സിറാജിന്‍റെ മരണം. മൊബൈൽ ഫോൺ ആക്സസറീസിന്‍റെ മൊത്തവിതരണക്കാരനായി ജോലി ചെയ്യുകയായിരുന്നു.
ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണെന്ന് ബന്ധുക്കൾ അറിയിച്ചു. കെ.എം.സി.സി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന സമിതിയും നടപടിക്രമങ്ങൾ പൂർത്തിയാക്കാനായി രംഗത്തുണ്ട്.

