Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​വ​ധി ക​ഴി​ഞ്ഞ്​ ജ​നം...

അ​വ​ധി ക​ഴി​ഞ്ഞ്​ ജ​നം തി​രി​ച്ചെ​ത്തി, ജ​​ന​​സം​​ഖ്യ 2.56 മി​​ല്യ​​ൻ

text_fields
bookmark_border
അ​വ​ധി ക​ഴി​ഞ്ഞ്​ ജ​നം തി​രി​ച്ചെ​ത്തി, ജ​​ന​​സം​​ഖ്യ 2.56 മി​​ല്യ​​ൻ
cancel

ദോ​​ഹ: ആ​​ഗ​​സ്​​​റ്റ് അ​​വ​​സാ​​ന​​ത്തി​​ൽ രാ​​ജ്യ​​ത്തെ ജ​​ന​​സം​​ഖ്യ 2.56 മി​​ല്യ​​ൻ ക​​വി​​ഞ്ഞ​​താ​​യി വി​​ക​​സ​​ന ആ​​സൂ​​ത്ര​​ണ, സ്​​​ഥി​​തി​​വി​​വ​​ര​​ണ മ​​ന്ത്രാ​​ല​​യം അ​​റി​​യി​​ച്ചു. മു​​ൻ മാ​​സ​​ത്തെ അ​​പേ​​ക്ഷി​​ച്ച് 4.5 ശ​​ത​​മാ​​ന​​ത്തിെ​​ൻ​​റ വ​​ർ​​ധ​​ന​​വാ​​ണ് രേ​ ​ഖ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. വാ​​ർ​​ഷി​​ക അ​​വ​​ധി​​ക്കാ​​യി രാ​​ജ്യം വി​​ട്ടി​​രു​​ന്ന അ​​ധി​​ക​പേ​​രും തി​​രി​​കെ​​യെ​​ത്തി​​യ​​താ​​ണ് ജ​​ന​​സം​​ഖ്യ​​യി​​ലെ വ​​ർ​​ധ​​ന​​വി​​ന്​ പ്ര​​ധാ​​ന കാ​​ര​​ണം. ജൂ​​ലൈ 31ന് 2,450,285 ​​പേ​​രാ​​ണ് ഖ​​ത്ത​​റി​​ലു​​ണ്ടാ​​യി​​രു​​ന്ന​​തെ​​ങ്കി​​ൽ ക​​ഴി​​ഞ്ഞ മാ​​സം അ​​വ​​സാ​ ന​​ത്തോ​​ടെ 2,561,643 പേ​​രാ​​ണ് ഇ​​വി​​ടെ​​യു​​ള്ള​​തെ​​ന്ന് മ​​ന്ത്രാ​​ല​​യം പു​​റ​​ത്തു​​വി​​ട്ട ക​​ണ​​ക്കു​​ക​​ൾ സൂ​​ചി​​പ്പി​​ക്കു​​ന്നു.


ഇ​​തി​​ല്‍ 19,31,077 പേ​​ര്‍ പു​​രു​​ഷ​​ന്‍മാ​​രും 6,30,566 പേ​​ര്‍ വ​​നി​​ത​​ക​​ളു​​മാ​​ണ്. ജൂ​​ലൈ അ​​വ​​സാ​​ന​​ത്തി​​ല്‍ രാ​​ജ്യ​​ത്തെ ജ​​ന​​സം​​ഖ്യ 24,50,285 പേ​​രാ​​യി​​രു​​ന്നു. ഇ​​തി​​ല്‍ 19,03,888പേ​​ര്‍ പു​​രു​​ഷ​​ന്‍മാ​​രും 5,46,397പേ​​ര്‍ വ​​നി​​ത​​ക​​ളു​​മാ​​യി​​രു​ ന്നു. ​ക​​ഴി​​ഞ്ഞ പ​​തി​​നൊ​​ന്ന് മാ​​സ​​ത്തി​​നി​​ടെ ജ​​ന​​സം​​ഖ്യ​​യി​​ലെ ഏ​​റ്റ​​വും കു​​റ​​ഞ്ഞ​​നി​​ര​​ക്കാ​​യി​​രു​​ന്നു ഈ ​​ജൂ​​ലൈ​​യി​ ലു​​ണ്ടാ​​യ​​ത്. ഈ ​​വ​​ര്‍ഷം ജൂ​​ണി​​നെ അ​​പേ​​ക്ഷി​​ച്ച് ജ​​ന​​സം​​ഖ്യ​​യി​​ല്‍ ഏ​​ക​​ദേ​​ശം 5.3ശ​​ത​​മാ​​ന​​ത്തി​​െ​ൻ​റ കു​​റ​​വാ​​ണ്​ ജൂ​​ലൈ​​യി​​ല്‍ റി​​പ്പോ​​ര്‍ട്ട് ചെ​​യ്ത​​ത്. ജൂ​​ണി​​ല്‍ 25,80,734 ആ​​യി​​രു​​ന്നു ജ​​ന​​സം​​ഖ്യ. ഇ​​തി​​നു മു​​മ്പ് ഖ​​ത്ത​​റി​​ലെ ഏ​​റ്റ​​വും കു​​റ​​ഞ്ഞ ജ​​ന​​സം​​ഖ്യ 2017 ആ​​ഗ​​സ്​​റ്റി​​ലാ​​യി​​രു​​ന്നു. അ​​ന്ന​​ത്തെ ജ​​ന​​സം​​ഖ്യ 24,46,328 ആ​​യി​​രു​​ന്നു.


ഏ​​റ്റ​​വും പു​​തി​​യ റി​​പ്പോ​​ര്‍ട്ടു പ്ര​​കാ​​രം ഈ ​​ജൂ​​ലൈ​​യി​​ലെ ജ​​ന​​സം​​ഖ്യ​​യെ അ​​പേ​​ക്ഷി​​ച്ച് 1,11,358പേ​​രു​​ടെ വ​​ര്‍ധ​​ന​ വാ​​ണ് ഈ ​​ആ​​ഗ​​സ്​​റ്റി​​ലു​​ണ്ടാ​​യി​​രു​​ന്ന​​ത്. ഈ ​​വ​​ര്‍ഷം ഏ​​റ്റ​​വും ഉ​​യ​​ര്‍ന്ന ജ​​ന​​സം​​ഖ്യ രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത് മേ​​യ് അ​ ​വ​​സാ​​ന​​മാ​​യി​​രു​​ന്നു, 27,31,910 ആ​​യി​​രു​​ന്നു മേ​​യി​​ലെ ജ​​ന​​സം​​ഖ്യ. ഇ​​തി​​ല്‍ 20,34,011 പു​​രു​​ഷ​​ന്‍മാ​​രും 6,97,899 വ​നി​​ത​​ക​​ളു​​മാ​​യി​​രു​​ന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newspeople back in home
News Summary - people back in home-qatar-qatar news
Next Story