Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ്പീ​ഡ് ട്രാ​ക്കി​ൽ...

സ്പീ​ഡ് ട്രാ​ക്കി​ൽ മെ​ല്ലെ​പ്പോ​യാ​ൽ പി​ഴ

text_fields
bookmark_border
qatar
cancel

ദോ​ഹ: സ്പീ​ഡ് ട്രാ​ക്കി​ലൂ​ടെ (റോ​ഡി​ലെ ഇ​ട​ത്തേ​യ​റ്റ​ത്തെ പാ​ത) നി​ശ്ച​യി​ച്ച പ​രി​ധി​യി​ലും കു​റ​ഞ്ഞ വേ​ഗ​ത്തി​ൽ വാ​ഹ​ന​മോ​ടി​ക്കു​ന്ന​ത് ഗ​താ​ഗ​ത നി​യ​മ​ത്തി​ലെ വ​കു​പ്പ് 53 പ്ര​കാ​രം കു​റ്റ​ക​ര​മാ​ണെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം.

ഹൈ​വേ​ക​ളി​ലെ ഈ ​പാ​ത​യി​ൽ വേ​ഗം കു​റ​ച്ച് വാ​ഹ​ന​മോ​ടി​ക്കു​ന്ന​ത് ഗ​താ​ഗ​ത ത​ട​സ്സ​മു​ണ്ടാ​ക്കു​ക​യും റോ​ഡ് ഉ​പ​യോ​ക്താ​ക്ക​ൾ വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ​പെ​ടു​ന്ന​തി​ന് കാ​ര​ണ​മാ​കു​ക​യും ചെ​യ്യു​ന്നു​വെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ട്വീ​റ്റ് ചെ​യ്തു.

റോ​ഡി​ന്റെ അ​വ​സ്ഥ, വാ​ഹ​ന​ത്തി​ന്റെ ഭാ​രം, കാ​ലാ​വ​സ്ഥ സാ​ഹ​ച​ര്യ​ങ്ങ​ൾ ഇ​തൊ​ന്നു​മ​ല്ലാ​ത്ത കാ​ര​ണ​ങ്ങ​ളാ​ൽ വേ​ഗ​മേ​റി​യ ട്രാ​ക്കി​ലൂ​ടെ പ​തു​ക്കെ വാ​ഹ​ന​മോ​ടി​ക്കു​ന്ന​ത് മ​റ്റു വാ​ഹ​ന​ങ്ങ​ളു​ടെ നീ​ക്ക​ത്തെ ത​ട​സ്സ​പ്പെ​ടു​ത്താ​ൻ ഇ​ട​യാ​ക്കു​മെ​ന്ന് വ​കു​പ്പ് 53ൽ ​പ​റ​യു​ന്നു. ഇ​ത് ക​ടു​ത്ത ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​മാ​ണെ​ന്നും ഈ ​നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​ർ​ക്ക് 3000 റി​യാ​ൽ മു​ത​ൽ 10,000 റി​യാ​ൽ വ​രെ പി​ഴ ചു​മ​ത്തു​മെ​ന്നും ഗ​താ​ഗ​ത നി​യ​മ​ത്തി​ലെ ത​ന്നെ വ​കു​പ്പ് 95ൽ ​ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

അ​തേ​സ​മ​യം, റോ​ഡു​ക​ളി​ൽ നി​ശ്ച​യി​ച്ച വേ​ഗ​പ​രി​ധി​യി​ൽ ക​വി​ഞ്ഞ് വാ​ഹ​ന​മോ​ടി​ക്ക​രു​തെ​ന്നും വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. പൊ​ലീ​സ്, ആം​ബു​ല​ൻ​സ്, ഫ​യ​ർ​ഫോ​ഴ്‌​സ്, റെ​സ്‌​ക്യൂ വാ​ഹ​ന​ങ്ങ​ൾ, അ​ടി​യ​ന്ത​ര സേ​വ​നം, രോ​ഗി​യെ​യോ പ​രി​ക്കേ​റ്റ​വ​രെ​യോ കൊ​ണ്ട് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ ഇ​തി​ൽ നി​ന്നൊ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കു​ള്ള ക്രോ​സി​ങ്ങു​ക​ൾ, ജ​ന​വാ​സ മേ​ഖ​ല​ക​ൾ, വ​ള​വു​ക​ൾ, ച​രി​വു​ക​ൾ, ക്രോ​സ് റോ​ഡു​ക​ൾ, ക​വ​ല​ക​ൾ, റൗ​ണ്ട് എ​ബൗ​ട്ടു​ക​ൾ, പാ​ല​ങ്ങ​ൾ, തു​ര​ങ്ക​ങ്ങ​ൾ എ​ന്നി​വ​ക്ക് സ​മീ​പ​ത്തും ആ​ശു​പ​ത്രി​ക​ൾ​ക്കും സ്‌​കൂ​ളു​ക​ൾ​ക്കും അ​ടു​ത്തെ​ത്തു​മ്പോ​ഴും വാ​ഹ​ന​ങ്ങ​ളു​ടെ വേ​ഗം കു​റ​ക്കാ​നും നി​യ​മം അ​നു​ശാ​സി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:penaltyqutar
News Summary - Penalty;go slowly on the speed track
Next Story