Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപെലെ ഉദിക്കുന്നു;...

പെലെ ഉദിക്കുന്നു; ബ്രസീലും

text_fields
bookmark_border
പെലെ ഉദിക്കുന്നു; ബ്രസീലും
cancel

കളിചരിത്രത്തി​െൻറ ഒഴുക്കിനെ ഗതിമാറ്റിവിട്ട പുതുപ്പിറവിക്കാണ്​ ആ ജൂൺമാസത്തിൽ സ്വീഡൻ അരങ്ങൊരുക്കിയത്​. വിസെ​െൻറ ഫിയോളയെന്ന മാനേജരുടെ തലയിൽവിരിഞ്ഞ ഒരു ടാക്​ടിക്കൽ ഇന്നവേഷനിൽ സ്വീഡിഷ്​ മൈതാനങ്ങളിൽ​ ബ്രസീൽ വിസ്​മയമായിപ്പടർന്നു. പിൽക്കാലത്ത്​ 'അന്യഗ്രഹത്തിൽനിന്ന്​ വന്നവ​നോ?'എന്ന്​ എതിരാളികൾ ആശ്ചര്യപൂർവം ​നോക്കിനിന്ന ഒരു ചട്ടുകാലൻ-മാനുവൽ ഫ്രാൻസിസ്​കോ ഡോസ്​ സാ​േൻറാസ്​ എന്ന ഗാരിഞ്ച. 21 കാരനായ അയാൾക്കൊപ്പം കളിയുടെ വമ്പൻവേദികൾ കണ്ടുപരിചയം ഒട്ടുമില്ലാത്തൊരു കൗമാരക്കാരൻ -എഡിസൺ അരാൻറസ്​ ഡി നാസിമെ​േൻറാ എന്ന പതിനേഴുകാരൻ -സാക്ഷാൽ പെലെ. ഇവർക്ക്​ കൂട്ടായി വാവ, ദിദി, സീറ്റോ, മരിയോ സഗാ​ലോ, സോസിമോ, ഗിൽമർ, ദ്യാൽമ സാ​േൻറാസ്​, ബെല്ലിനി...ലോകത്തെ അതിശയമുനമ്പിൽ നിർത്തി ആ സംഘബലം കളിക്കരുത്തി​െൻറ പുതിയ സമവാക്യങ്ങൾ തീർത്തു. സോൾനയിലെ റസുൻഡ സ്​റ്റേഡിയത്തിൽ ആതിഥേയരായ സ്വീഡനെ കലാശപ്പോരിൽ 5-2ന്​ കശക്കിയെറിഞ്ഞ്​ മഞ്ഞപ്പട വിശ്വകിരീടത്തിൽ മുത്തമിട്ട​തോടെ കളിയിൽ ബ്രസീലി​െൻറ അശ്വമേധത്തിന്​ തുടക്കമായി. 1962ൽ അടുത്ത ലോകകപ്പിലും പെലെയു​ം സംഘവും വാണരുളിയതോടെ കളിയുടെ ചരിത്രപഥങ്ങളിൽ ബ്രസീലിയൻ ഗരിമ ​വേരൂന്നുകയായിരുന്നു.

1950ൽ ഹംഗറിയുടെ മാജിക്കൽ മഗ്യാറുകളുടെ വിസ്​മയ​ൈശലിയുടെ മറ്റൊരു വകഭേദമായിരുന്നു എട്ടുവർഷത്തിനുശേഷം സ്വീഡനിൽ നിറഞ്ഞുകത്തിയ ബ്രസീലി​െൻറ സാംബാചുവടുകൾ. W-M ഫോർമേഷ​െൻറ ഞെരുങ്ങിയ ചുവടുകളെ അതിജീവിക്കാൻ ഫിയോള 4-2-4 ശൈലിയിലേക്ക്​ തന്ത്രങ്ങളെ മാറ്റിപ്പണിതു. എതിരാളികളുടെ ഗോൾമുഖം റെയ്​ഡ്​ ചെയ്യാൻ ലക്ഷണമൊത്ത രണ്ട് സെൻറർ ഫോർവേഡുകൾ. അവർക്ക്​ കൈയയച്ച്​ സഹായവുമായി രണ്ട് വിങ്ങർമാർ. 2-3-5 ശെലിയിൽ മാൻ ടു മാൻ മാർക്കിങ്ങുമായി ടീമുകൾ പരമ്പരാഗത രീതിയിൽ എതിരാളികളെ നേരിടുന്ന കാലത്താണ്​ ബ്രസീൽ പുതുരീതിയുമായി അവതരിച്ചത്​.

വിങ് ബാക്കുകൾ കയറിക്കളിക്കുകയും ക്രിയേറ്റിവ്​ മിഡ്​ഫീൽഡർമാർ നയിക്കുന്ന മധ്യനിര​ക്കൊപ്പം ആക്രമിച്ചുകയറാനുമറിയുന്ന സെൻറർ ഡിഫൻഡർമാർ വരെ പന്ത്​ നിരന്തരം പാസ്​ ചെയ്യുകയും ചെയ്​തതോടെ ബ്രസീലിന്​ മറുതന്ത്രമൊരുക്കാൻ കഴിയാതെ എതിരാളികൾ കുഴങ്ങി. മുന്നേറ്റനീക്കങ്ങളിൽ ഏഴോ എട്ടോ കളിക്കാർ ആക്രമണ സന്നദ്ധരായി കൊമ്പുകുലുക്കിയെത്തു​േമ്പാൾ മറ്റു ടീമുകൾക്ക് പൂർണമായി പ്രതിരോധത്തിലേക്ക് വലിയേണ്ടിവന്നു. വ്യക്​തിഗത പാടവവും ടാക്​ടിക്കൽ ഇൻറലിജൻസും ​ചേർന്നുള്ള സർഗാത്മകവും വിജയകേന്ദ്രീകൃതവുമായ ആ തന്ത്രങ്ങളാണ്​ പിന്നീടേറെക്കാലം ലോക ഫുട്​ബാളി​െൻറ അമരത്തു വിരാജിക്കാൻ കാനറികളെ തുണച്ചത്​.

മുൻനിരയിൽ ബ്രസീലി​െൻറ എക്കാല​െത്തയും മികച്ച കളിക്കാരായ പെലെയും ഗാരിഞ്ചയും. ആക്രമണത്തിൽ ഇടംവലം സഹായിക്കാൻ വാവയും സഗാലോയും. മധ്യനിരയിൽനിന്ന്​ നിരന്തരം പന്തെത്തിച്ച്​ ദിദിയും സിറ്റോയും. ബെല്ലീനിയും ദ്യാൽമ സാ​േൻറാസും അണിനിരക്കുന്ന പ്രതിരോധം. കുറ്റിയുറപ്പുള്ള ഡിഫൻസിനെയും ശൗര്യവും ആവേശവും സ​മ്മേളിച്ച അറ്റാക്കിങ്ങിനെയും കൂട്ടിയിണക്കി ബ്രസീൽ നടത്തിയ പടപ്പുറപ്പാട്​, മൈതാനത്തെ തന്ത്രങ്ങളുടെ മാതൃകാരൂപരേഖയായിരുന്നു; ഫുട്​ബാളി​െൻറ ചരിത്രത്തിലെ ഏറ്റവും അഴകുറ്റ പ്രദർശനങ്ങളിലൊന്ന്​.

പെലെയും ഗാരിഞ്ചയുമായിരുന്നു ഈ തേരോട്ടത്തിന്​ ചുക്കാൻ പിടിച്ചത്​. രണ്ടു ജീനിയസുകൾ ഒരേസമയം അരങ്ങേറ്റത്തിനിറങ്ങിയ ലോകകപ്പ്​ കൂടിയായിരുന്നു അത്​. പെലെ പിന്നീട്​ കളിയുടെ ചക്രവർത്തിയായെങ്കിൽ, ഗാരിഞ്ച ലോക ഫുട്​ബാൾ കണ്ട എക്കാലത്തെയും പ്രതിഭാശാലിയായ റൈറ്റ്​ വിങ്ങർ എന്ന വിശേഷണത്തിനുടമയായി. 1962ൽ ചിലിയിൽ നടന്ന ​ലോകകപ്പിലും തകർത്താടിയ ഗാരിഞ്ച ഡ്രിബ്ലിങ്ങി​ലും പന്തടക്കത്തിലും പെലെയെ കടത്തിവെട്ടിയ താരമായിരുന്നു. ബ്രസീലിയൻ ആക്രമണത്തി​െൻറ തലവര എ​​ന്നെന്നേക്കുമായി മാറ്റിയെഴുതിയത്​ ഇരുവരും ചേർന്നാണ്​.

1958 ജൂൺ 15ന്​ ഗോഥൻബർഗിലെ കളിമുറ്റത്താണ്​ ഇരുവരും ലോകകപ്പിലേക്ക് ആദ്യമായി ബൂട്ടുകെട്ടിയിറങ്ങിയത്​. ആ ലോകകപ്പിൽ ബ്രസീലി​െൻറ മൂന്നാം മത്സരത്തിൽ ലെവ്​ യാഷി​െൻറ സോവിയറ്റ്​ യൂനിയനെതിരെ​. ഇംഗ്ലണ്ടിനോട്​ സമനില വഴങ്ങി ക്വാർട്ടർ പ്രതീക്ഷകൾ ത്രിശങ്കുവിലായതോടെ കാൽമുട്ടിന്​ പരിക്കേറ്റ്​ വിശ്രമത്തിലായിരുന്ന പെലെയെയും ഒപ്പം ഗാരിഞ്ചയെയും പ്ലെയിങ്​ ഇലവനിൽ ഉൾപ്പെടുത്താൻ ഫിയോള തീരുമാനിക്കുകയായിരുന്നു. ആ മത്സരം ജയിച്ച്​​ ക്വാർട്ടറിലെത്തിയ ബ്രസീൽ, പെലെയുടെ ഗോളിലാണ്​ വെയ്​ൽസിനെ മറികടന്നത്. സെമിയിൽ കരുത്തരായ ഫ്രാൻസിനെതിരെ ഹാട്രിക്കുമായി ആ കൗമാരക്കാരൻ ടീമി​െൻറ രക്ഷകവേഷം കെട്ടി. 5-2ന്​ മഞ്ഞപ്പട കലാശ​പ്പോരിൽ.

ഫൈനലിൽ അരലക്ഷം കാണികളെ ആവേശത്തിലാഴ്ത്തി നിൽസ്​ ലീഡ്​ഹോം നാലാംമിനിറ്റിൽതന്നെ ഗിൽമറിനെ കടത്തിവെട്ടി വെടിയുതിർക്കുന്നു. ടൂർണമെൻറിലാദ്യമായി ബ്രസീൽ ഒരു മത്സരത്തിൽ പിന്നിട്ടുനിന്നു. മുറിവേറ്റ കാനറികൾ ഉടൻ തിരിച്ചടിച്ചു. അഞ്ചുമിനിറ്റുകൾക്കകം ത​െൻറ മാർക്കറെ മറികടന്ന്​ ഗാരിഞ്ചയുടെ അളന്നുമുറിച്ച പാസ്​. വാവയുടെ ഗോൾ. 30-ാം മിനിറ്റിൽ വീണ്ടും അതേ കൂട്ടുകെട്ടിലൂടെ അതേ രീതിയിലൊരു ഗോൾകൂടി. ഇടവേളക്ക്​ പിരിയു​േമ്പാൾ ബ്രസീൽ 2-1ന്​ മുന്നിൽ. 55ാം മിനിറ്റിൽ മുകളിൽപറഞ്ഞ മനോഹരഗോളുമായി പെലെ അവതരിച്ചതോടെ സ്വീഡ​െൻറ മോഹങ്ങളെല്ലാം അസ്​തമിച്ചു. ആഗ്​നെ സിമോസണിലൂടെ ആതിഥേയർ വീണ്ടും ഗിൽമറെ കീഴ്​പ്പെടുത്തിയെങ്കിലും നേരിയ പ്രതീക്ഷകളെയും തല്ലിക്കെടുത്തി 89-ാം മിനിറ്റിൽ പെലെ വീണ്ടും. ഒരു ഇതിഹാസം പിറവിയെടുക്കുകയായിരുന്നു. അനിഷേധ്യമായൊരു പടയോട്ടത്തി​െൻറ തുടക്കവും.

Show Full Article
TAGS:pele brazil qatarworldcup 2022 
News Summary - Pele rises; and Brazil
Next Story