Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightചേ​ർ​ത്തു പി​ടി​ച്ച്,...

ചേ​ർ​ത്തു പി​ടി​ച്ച്, മു​റി​വു​ക​ൾ മാ​യ്ച്ച്; ഗ​സ്സ​യി​ലെ കു​ട്ടി​ക​ൾ​ക്കാ​യി ഈ​ദ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന​ട​ത്തി പേ​ൾ ഖ​ത്ത​ർ

text_fields
bookmark_border
eid celebration
cancel
camera_alt

പേ​ൾ ഖ​ത്ത​റി​ൽ യു.​ഡി.​സി​യും സീ​ഷോ​റും ചേ​ർ​ന്ന് ഫ​ല​സ്തീ​ൻ കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ഈ​ദ് ആ​ഘോ​ഷ​ത്തി​ൽ​നി​ന്ന്

ദോ​ഹ: ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ​സേ​ന​യു​ടെ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഉ​റ്റ​വ​രെ​യും ഉ​ട​യ​വ​രെ​യും ന​ഷ്ട​മാ​യും പ​രി​ക്കേ​റ്റും ഖ​ത്ത​റി​ന്റെ മ​ണ്ണി​ൽ അ​ഭ​യം നേ​ടി​യ ഫ​ല​സ്തീ​നി​ക​ളെ​യും നെ​ഞ്ചോ​ടു ചേ​ർ​ത്താ​യി​രു​ന്നു ഖ​ത്ത​റി​ന്റെ പെ​രു​ന്നാ​ൾ ആ​ഘോ​ഷം. ഗ​സ്സ​യി​ലു​ള്ള ഫ​ല​സ്തീ​നി​കു​ട്ടി​ക​ൾ​ക്ക് മാ​ത്ര​മാ​യി പേ​ൾ ഖ​ത്ത​റി​ൽ സീ​ഷോ​ർ ഗ്രൂ​പ്പി​ന്റെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ യു​നൈ​റ്റ​ഡ് ഡെ​വ​ല​പ്‌​മെ​ന്റ് ക​മ്പ​നി (യു.​ഡി.​സി) പെ​രു​ന്നാ​ൾ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. ‘ഖ​ത്ത​റി​ന്റെ അ​തി​ഥി​ക​ൾ-​ഗ​സ്സ​യി​ലെ കു​ട്ടി​ക​ൾ’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ പേ​ൾ ഖ​ത്ത​റി​ലെ ഡ​ക്ക് ലേ​ക്ക്, ഫ​നാ​ർ ഫൈ​റൂ​സ് (ടെം​ബ അ​രീ​ന) എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്. വൈ​കു​ന്നേ​രം 3.30 മു​ത​ൽ രാ​ത്രി 8 വ​രെ നീ​ണ്ട പ​രി​പാ​ടി​ക​ൾ ഈ​ദി​ന്റെ ഒ​ന്നും ര​ണ്ടും ദി​വ​സ​ങ്ങ​ളി​ലാ​ണ് ന​ട​ന്ന​ത്.

ഖ​ത്ത​റി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഗ​സ്സ​യി​ൽ​നി​ന്നു​ള്ള കു​ട്ടി​ക​ൾ​ക്ക് ഈ ​വ​ർ​ഷ​ത്തെ ഈ​ദ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് ഇ​തി​ലൂ​ടെ ല​ഭി​ച്ച​തെ​ന്നും, അ​വ​രു​ടെ ശേ​ഷി​യും ശ​ക്തി​യും തി​രി​ച്ച​റി​ഞ്ഞ് ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളി​ൽ കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ന്തോ​ഷ​ക​ര​മാ​യ അ​ന്ത​രീ​ക്ഷം ന​ൽ​കു​ക​യാ​ണ് പ​രി​പാ​ടി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും യു.​ഡി.​സി അ​റി​യി​ച്ചു. ര​ണ്ട് ദി​വ​സം നീ​ണ്ട പ​രി​പാ​ടി​ക​ളി​ലാ​യി ആ​യി​ര​ത്തി​ല​ധി​കം ഗ​സ്സ​ക്കാ​ർ പ​ങ്കെ​ടു​ത്തു. ഗ​സ്സ മു​ന​മ്പി​ൽ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ പ​രി​ക്കേ​റ്റ നി​ര​വ​ധി കു​ട്ടി​ക​ളാ​ണ് ഖ​ത്ത​റി​ൽ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി ചി​കി​ത്സ​യി​ലു​ള്ള​ത്. അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി പ്ര​ഖ്യാ​പി​ച്ച ചി​കി​ത്സ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഇ​വ​രെ ഖ​ത്ത​റി​ലെ​ത്തി​ച്ച​ത്. പേ​ൾ ഖ​ത്ത​റി​ലെ ഈ​ദ് ആ​ഘോ​ഷ​ങ്ങ​ൾ താ​മ​സ​ക്കാ​ർ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും ഐ​ക്യ​ദാ​ർ​ഢ്യ​ത്തി​ലും ആ​ഘോ​ഷ​ത്തി​ലും ഒ​ത്തു​ചേ​രാ​നു​ള്ള സ​വി​ശേ​ഷ അ​വ​സ​ര​മാ​ണ് ന​ൽ​കു​ന്ന​തെ​ന്ന് യു.​ഡി.​സി വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GazaEid celebrationsQatar
News Summary - Pearl Qatar organized Eid celebrations for children in Gaza
Next Story