Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസമാധാനശ്രമം: ഖത്തറിന്​...

സമാധാനശ്രമം: ഖത്തറിന്​ അഫ്ഗാൻ സർക്കാറിൻെറ പ്രശംസ

text_fields
bookmark_border
സമാധാനശ്രമം: ഖത്തറിന്​ അഫ്ഗാൻ സർക്കാറിൻെറ പ്രശംസ
cancel
camera_alt

അഫ്ഗാൻ ഇടക്കാല വിദേശകാര്യമന്ത്രി മുഹമ്മദ് ഹനീഫ് അത്​മാർ

ദോഹ: അഫ്ഗാൻ സമാധാന പ്രക്രിയയിൽ ഖത്തറി‍െൻറ പങ്ക് പ്രശംസനീയമാണെന്നും ഖത്തറി‍െൻറ മധ്യസ്​ഥതയിൽ അഫ്ഗാന് നേട്ടമുണ്ടായെന്നും ഇടക്കാല വിദേശകാര്യമന്ത്രി മുഹമ്മദ് ഹനീഫ് അത്​മാർ.അഫ്ഗാൻ പ്രസിഡൻറ് ഡോ. മുഹമ്മദ് അശ്റഫ് ഗനിയുടെ ഖത്തർ സന്ദർശനത്തിൽ പ്രധാനമായും രണ്ടു ലക്ഷ്യങ്ങളാണുണ്ടായിരുന്നത്​. ദോഹ മാധ്യസ്​ഥ്യം വഹിക്കുന്ന അഫ്ഗാൻ സമാധാന ചർച്ച, ഖത്തറും അഫ്ഗാനിസ്​താനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തലുമാണ് അവയെന്നും മുഹമ്മദ് ഹനീഫ് അത്മാർ വ്യക്തമാക്കി.

ഖത്തർ ഭരണകൂടവുമായുള്ള അഫ്ഗാൻ പ്രസിഡൻറി‍െൻറയും സംഘത്തി‍െൻറയും കൂടിക്കാഴ്ചയും ചർച്ചകളും വിജയകരമായിരുന്നു. അഫ്ഗാൻ സമാധാന ചർച്ചകളിൽ ഖത്തറി‍െൻറ പങ്ക് വലുതാണ്​. ഈ മേഖലയിൽ സഹകരണം ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അഫ്ഗാൻ സമാധാന പ്രക്രിയയിൽ അമേരിക്കയുടെയും ഖത്തറി‍െൻറ പങ്കിനെ അവഗണിക്കാൻ കഴിയില്ല. ഇരുരാഷ്​ട്രങ്ങളുടെയും ശ്രമങ്ങൾ ശ്ലാഘനീയമാണ്​. രാജ്യത്ത് സമാധാനം തിരികെ കൊണ്ടുവരുന്നതിൽ ഈ രാജ്യങ്ങളുമായി പ്രവർത്തിക്കുന്നത് പ്രയോജനപ്പെടുമെന്ന് വിശ്വസിക്കുന്നതായും ആക്ടിങ്​ വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി. ഖത്തറും അഫ്ഗാനിസ്​ഥാനും തമ്മിൽ ഉന്നതതല ഉഭയകക്ഷി ബന്ധം സ്​ഥാപിക്കുന്നതിന് യോജിപ്പിലെത്തിയിട്ടുണ്ട്​. അഫ്ഗാൻ സമാധാന പ്രക്രിയയിലെ തടസ്സങ്ങൾ നീക്കുന്നതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും യോജിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Afghan governmentQatar newsPeace effort
Next Story