പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി ജാഫർ അലി ദാരിമിയുടെ നിര്യാണത്തിൽ അനുശോചിച്ചു
text_fieldsദോഹ: യുവ പണ്ഡിതനും പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ജാഫർ അലി ദാരിമിയുടെ നിര്യാണത്തിൽ ഖത്തർ പി.സി.എഫ് അനുശോചനം അറിയിച്ചു. അബ്ദുന്നാസിർ മഅ്ദനിയുടെ പ്രതിസന്ധി കാലഘട്ടങ്ങളിലെല്ലാം താങ്ങും തണലുമായി കേരളത്തിൽ അങ്ങോളമിങ്ങോളം ഓടിനടന്ന് മഅ്ദനിക്കെതിരെ നടക്കുന്ന നീതിനിഷേധത്തിനെതിരെ സമൂഹത്തെ ബോധവത്കരിക്കുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ച നേതാവായിരുന്നു അദ്ദേഹം.
നന്തി ദാറുസ്സലാം അറബിക് കോളജില്‍നിന്ന് ബിരുദം നേടിയ ശേഷം നിരവധി പള്ളികളിൽ ഇമാമായും മദ്റസാധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മഅ്ദനിയുടെ നിയമസഹായ സമിതിയുമായി ബന്ധപ്പെട്ടും അല്ലാതെയും ഒന്നിലധികം തവണ ഖത്തർ സന്ദർശിച്ചിട്ടുണ്ട്. പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗത്തിന്റെ ഏതു കാര്യത്തിനും മുൻതൂക്കം നൽകി പൂർണതയിലെത്തിക്കാൻ മുന്നിലുണ്ടായിരുന്ന നേതാവായിരുന്നു.
പിന്നാക്ക-ദലിത് -മുസ്ലിം രാഷ്ട്രീയത്തിന് അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമാണെന്ന് ഖത്തർ പി.സി.എഫ് നാഷനൽ കമ്മിറ്റി അനുശോചനക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

