Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി.സി.ഡബ്ല്യു.എഫ് വനിതകളുടെ രക്തദാന ക്യാമ്പ്

text_fields
bookmark_border
പി.സി.ഡബ്ല്യു.എഫ് വനിതകളുടെ രക്തദാന ക്യാമ്പ്
cancel
camera_alt

പി.​സി.​ഡ​ബ്ല്യു.​എ​ഫ്​ വ​നി​ത ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ക്ത​ദാ​ന ക്യാ​മ്പി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

ദോഹ: പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ ഖത്തർ വനിത കമ്മിറ്റി ഹമദ് ഹോസ്പിറ്റൽ, ഷൈൻ ടുഗെതർ, ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് എന്നിവരുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഹമദ് ഹോസ്പിറ്റൽ ബ്ലഡ് ഡോണർ സെന്‍ററിൽ നടന്ന ക്യാമ്പിൽ സ്വദേശി പൗരൻ ഉൾപ്പെടെ നിരവധി പേര് പങ്കെടുത്തു. ഖത്തർ വനിത കമ്മിറ്റി നേതാക്കളായ ഷൈനി കബീർ, സഫിയ ഗഫൂർ, റസിയ, ഷാഹിന ഖലീൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഖത്തർ പി.സി.ഡബ്ല്യൂ.എഫ് ഭാരവാഹികളായ ബിജേഷ് കൈപ്പട, ഖലീൽ റഹ്മാൻ, ശരീഫ്, ബാദുഷ എന്നിവർ സന്നിഹിതരായിരുന്നു. പരിപാടിയുടെ സംഘാടന മികവിനെ ഹമദ് ടീം പ്രശംസിച്ചു. ചടങ്ങിനു ശേഷം ഹമദ് ഹോസ്പിറ്റലിന്‍റെ പ്രശംസ പത്രം പി.സി.ഡബ്ല്യു.എഫ് പ്രതിനിധികൾ ഏറ്റുവാങ്ങി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - PCWF Women's Blood Donation Camp
Next Story