Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​അ​ദ​നി​യെ...

മ​അ​ദ​നി​യെ ‘വ​ര്‍ഗീ​യ​വാ​ദി’​യാ​ക്കി ചി​ത്രീ​ക​രി​ക്കു​ന്ന​തി​ൽനി​ന്ന് പി​ന്മാ​റ​ണം -പി.​സി.​എ​ഫ്

text_fields
bookmark_border
മ​അ​ദ​നി​യെ ‘വ​ര്‍ഗീ​യ​വാ​ദി’​യാ​ക്കി ചി​ത്രീ​ക​രി​ക്കു​ന്ന​തി​ൽനി​ന്ന് പി​ന്മാ​റ​ണം -പി.​സി.​എ​ഫ്
cancel
Listen to this Article

കു​വൈ​ത്ത് സി​റ്റി: പി.​ഡി.​പി നേ​താ​വ് അ​ബ്ദു​ൽ നാ​സ​ർ മ​അ​ദ​നി​യെ വ​ര്‍ഗീ​യ​വാ​ദി​യാ​ക്കി ചി​ത്രീ​ക​രി​ക്കു​ന്ന​തി​ൽ​നി​ന്നും യു.​ഡി.​എ​ഫ് നേ​താ​ക്ക​ൾ പി​ന്മാ​റ​ണ​മെ​ന്ന് കു​വൈ​ത്ത് പീ​പ്പി​ൾ​സ് ക​ൾ​ച്ച​റ​ൽ ​ഫോ​റം (പി.​സി.​എ​ഫ്) സെ​ൻ​ട്ര​ൽ ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ന്ത്യ​യു​ടെ സാ​മൂ​ഹി​ക സാ​ഹ​ച​ര്യ​ത്തി​ല്‍ ദ​ലി​ത്-​ആ​ദി​വാ​സി-​മു​സ്‍ലിം-​പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ള​ട​ക്ക​മു​ള്ള പാ​ര്‍ശ്വ​വ​ല്‍ക്ക​രി​ക്ക​പ്പെ​ട്ട ജ​ന​വി​ഭാ​ഗ​ങ്ങ​ള്‍ നേ​രി​ടു​ന്ന വി​വേ​ച​ന​ങ്ങ​ളും ഭ​ര​ണ​കൂ​ട ഭീ​ക​ര​ത​യും ശ​ക്ത​മാ​യി ചോ​ദ്യം ചെ​യ്ത ആ​ളാ​ണ് മ​അ്ദ​നി. ഇ​തി​ന​പ്പു​റം ഏ​തെ​ങ്കി​ലും വ​ര്‍ഗീ​യ പ​രാ​മ​ര്‍ശം മ​അ​ദ​നി ന​ട​ത്തി​യ​താ​യി തെ​ളി​യി​ക്കാ​ന്‍ ക​ഴി​യി​ല്ല. ബാ​ബ​രി മ​സ്ജി​ദ് ത​ക​ര്‍ത്ത​പ്പോ​ള്‍ നീ​തി​ക്കാ​യി ശ​ബ്ദ​മു​യ​ര്‍ത്തി​യ​തും, കോ​ണ്‍ഗ്ര​സ് ഭ​ര​ണ​കാ​ല​ത്ത് നി​യ​മ​പാ​ല​ക​രു​ടെ വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ട സി​റാ​ജു​ന്നി​സ​ക്കാ​യി നി​ല​കൊ​ണ്ട​തും, ആ​സാം മു​ത​ല്‍ ഗു​ജ​റാ​ത്ത് വ​രെ​യു​ള്ള വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ സം​ഘ​പ​രി​വാ​ര്‍ ഫാ​ഷി​സം കൊ​ന്നൊ​ടു​ക്കി​യ നി​ര​പ​രാ​ധി​ക​ള്‍ക്കാ​യി സം​സാ​രി​ച്ച​തും വ​ര്‍ഗീ​യ​ത​യാ​യി​രു​ന്നി​ല്ല.

അ​ക്ര​മ​ത്തെ അ​ക്ര​മം കൊ​ണ്ട് നേ​രി​ട​ണ​മെ​ന്ന നി​ല​പാ​ട് മ​അ​ദ​നി ഒ​രി​ക്ക​ലും സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു. സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ റ​ഹീം ആ​രി​ക്കാ​ടി, സ​ലിം താ​നാ​ളൂ​ർ, ഹു​മ​യൂ​ണ്‍ അ​റ​ക്ക​ൽ, ഷു​ക്കൂ​ര്‍ കി​ളി​യ​ന്തി​രി​ക്കാ​ൽ, ബ​ഷീ​ർ ക​ക്കോ​ടി, സി​ദീ​ഖ് പൊ​ന്നാ​നി, ഫ​സ​ലു​ദ്ദീ​ൻ പു​ന​ലൂ​ർ, സ​ജ്ജാ​ദ് തോ​ന്ന​യ്ക്ക​ൽ, റ​ഫീ​ഖ് സ​ൽ​വ, സ​ഫ​റു​ല്ലാ​ഹ് കൊ​ല്ലം, ആ​ഷി​ക്ക് ഉ​പ്പ​ള എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ഫാ​റൂ​ക്ക് മൊ​യ്‌​ദീ​ൻ പ​ച്ച​മ്പ​ളം സ്വാ​ഗ​ത​വും ന​വാ​സ് പ​ന്ത​ളം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Select A Tag
News Summary - PCF should refrain from portraying Madani as a 'communist'
Next Story