മഅ്ദനി: സുപ്രീംകോടതി വിധി ആശ്വാസകരം -പി.സി.എഫ്
text_fieldsദോഹ: പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിക്ക് ചികിത്സക്കായി കേരളത്തിൽ വരാൻ ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകിയ സുപ്രീംകോടതി വിധി ആശ്വാസകരവും ജനങ്ങൾക്ക് കോടതികളിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്നതുമാണെന്ന് ഖത്തർ പി.സി.എഫ് പ്രസ്താവനയിൽ വ്യക്തമാക്കി.
കർണാടക സർക്കാറിന്റെ സത്യവാങ്മൂലം തള്ളിയാണ് ജാമ്യത്തിൽ ഇളവ് നൽകിയത്. ഡോക്ടറെ സ്വാധീനിച്ചാണ് മെഡിക്കൽ റിപ്പോർട്ട് ഉണ്ടാക്കിയതെന്നും ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നും കേരളത്തിൽ പോയാൽ സാക്ഷികളെ സ്വാധീനിക്കുമെന്നുമുള്ള കർണാടക സർക്കാറിന്റെ വാദം തള്ളിയ സുപ്രീംകോടതി വിധി ആശ്വാസകരമാണെന്ന് ഗ്ലോബൽ പി.സി.എഫ് അംഗം അണ്ടൂർക്കോണം നൗഷാദ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

