Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി.സി.സി വെബിനാർ ഇന്ന്: അഡ്വ. കാളീശ്വരം രാജും പ്രമോദ് രാമനും സംസാരിക്കും

text_fields
bookmark_border
പി.സി.സി വെബിനാർ ഇന്ന്: അഡ്വ. കാളീശ്വരം രാജും പ്രമോദ് രാമനും സംസാരിക്കും
cancel
camera_alt

പ്രമോദ്​ രാമൻ -കാളീശ്വരം രാജ്​

ദോഹ: ഖത്തറിലെ വിവിധ പ്രവാസി സംഘടനകളുടെ കൂട്ടായമയായ പ്രവാസി കോഓഡിനേഷൻ കമ്മറ്റി (പി.സി.സി) സംഘടിപ്പിക്കുന്ന വെബിനാർ വ്യാഴാഴ്ച നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഖത്തർ സമയം വൈകീട്ട്​​ 5.30ന്​ നടക്കുന്ന പരിപാടിയിൽ സുപ്രീംകോടതിയിലെ അഭിഭാഷകൻ അഡ്വ. കാളീശ്വരം രാജ്, മീഡിയ വൺ എഡിറ്റർ പ്രമോദ് രാമൻ എന്നിവർ സംസാരിക്കും.

ഇന്ത്യൻ ഭരണഘടനയുടെ വെളിച്ചത്തിൽ 'അഭിപ്രായസ്വാതന്ത്ര്യം, മാധ്യമസ്വാതന്ത്ര്യം' എന്നീ വിഷയത്തിലാണ് പ്രഭാഷണം നടക്കുക. മീഡിയവൺ ചാനലിന് വിലക്കേർപ്പെടുത്തിയതിനെ കുറിച്ച് പ്രമോദ് രാമൻ സംസാരിക്കും.

ഇന്ത്യൻ ഭരണഘടനാമൂല്യങ്ങൾ പ്രവാസിസമൂഹത്തിൽ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തിൽ സംഘടിപ്പിക്കുന്ന രണ്ടാമത്തെ പ്രഭാഷണ പരിപാടിയാണ് വ്യാഴാഴ്ച നടക്കുന്നതെന്നും കമ്മിറ്റി ചെയർമാൻ അഡ്വ. നിസാർ കോച്ചേരി, ജനറൽ കൺവീനർ വി.സി. മശ്ഹൂദ് എന്നിവർ അറിയിച്ചു .

സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന പരിപാടിയുടെ ഐഡി: 85187117342 പാസ്​വേഡ്‌: 2022


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - PCC Webinar Today: Adv. Kaliswaram Raj and Pramod Raman will speak
Next Story