പി.സി. സൈഫുദ്ദീന് ഐ.എം.എഫ് യാത്രയയപ്പ് നൽകി
text_fieldsപി.സി. സൈഫുദ്ദീന് ഐ.എം.എഫ് ഉപഹാരം ഐ.സി.സി പ്രസിഡന്റ് പി.എൻ. ബാബുരാജൻ കൈമാറുന്നു
ദോഹ: ഖത്തറിലെ സേവന കാലാവധി പൂർത്തിയാക്കി നാട്ടിലേക്ക് സ്ഥലം മാറിപ്പോകുന്ന ഖത്തർ ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റും മീഡിയവൺ റിപ്പോർട്ടറുമായ പി.സി. സൈഫുദ്ദീന് ഇന്ത്യൻ മീഡിയ ഫോറം പ്രവർത്തകർ സ്കിൽസ് ഡവലപ്മെന്റ് സെന്ററിൽ ചേർന്ന ചടങ്ങിൽ യാത്രയയപ്പ് നൽകി. മുൻ പ്രസിഡന്റ് സി.സി സന്തോഷ് അധ്യക്ഷത വഹിച്ചു .
ഐ.സി.സി പ്രസിഡന്റ് പി.എൻ. ബാബുരാജൻ, മാധ്യമ പ്രവർത്തകരായ അഹമ്മദ് പാതിരിപ്പറ്റ, സാദിഖ് ചെന്നാടൻ, എ.പി മുഹമ്മദ് അഫ്സൽ, ഓമനക്കുട്ടൻ, കെ. ഹുബൈബ്, ആർ.ടി. രതീഷ്, സക്കറിയ, ഫൈസൽ (മീഡിയവൺ) എന്നിവർ സംസാരിച്ചു. സൈഫുദ്ദീൻ മറുപടി പ്രസംഗം നടത്തി. ഐ.എം.എഫിന്റെ ഉപഹാരം ബാബുരാജനും അഹ്മദ് പാതിരിപ്പറ്റയും കൈമാറി. ജനറൽ സെക്രട്ടറി ഐ.എം.എ റഫീക്ക് സ്വാഗതവും ട്രഷറർ മുഹമ്മദ് ശഫീക്ക് നന്ദിയും പറഞ്ഞു.

