‘പി.ബി. അബ്ദുൽ റസാഖ് എം.എൽ.എ സാധാരണക്കാരുടെ കൂടെ ജീവിച്ച നേതാവ്’
text_fieldsദോഹ: നിയോജക മണ്ഡലത്തിലെ ജനങ്ങളുടെ വിഷയങ്ങളിൽ നേരിട്ട് ഇടപെടുകയും വിഷയങ്ങൾ പഠിച്ച് പരിഹാരശ്രമങ്ങൾ നടത്തി സാധാരണക്കാരുടെ കൂടെ ജീവിച്ച നേതാവായിരുന്നു പി.ബി. അബ്ദുൽ റസാഖ് എം.എൽ.എയെന്ന് കെ.എം.സി.സി സംസ്ഥാന പ്രസിഡൻറ് എസ്.എ.എം ബഷീർ പറഞ്ഞു.
വർഗീയത ഇന്ത്യൻ സാമൂഹിക സാഹചര്യത്തെ ആശങ്കയിലാഴ്ത്തുന്ന സമയത്ത് മതനിരപേക്ഷത ഉയർത്തിപ്പിടിച്ച് കേരളത്തിെൻറ മത സൗഹാർദത്തിന് അഭിമാന വിജയം സമ്മാനിക്കുന്നതിൽ പി.ബി. അബ്ദുൽ റസാഖ് നിർണായക പങ്ക് വഹിച്ചു.
മുസ്ലിം ലീഗ് നേതാവും മഞ്ചേശ്വരം എം.എൽ.എയുമായിരുന്ന പി.ബി.അബ്ദുൽറസാഖിെൻറ നിര്യാണത്തിൽ അനുശോചിച്ച് തുമാമയിലെ ഖത്തർ കെ.എം.സി.സി ഹാളിൽ സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.പാർട്ടിയുടെ സാധാരണ പ്രവർത്തകനായി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വാർഡ് സ്ഥാനാർത്ഥിയായി തുടങ്ങി നിയമസഭാംഗത്വം വരെയെത്തിയ വ്യക്തിയായ പി.ബി. അബ്ദുൽ റസാഖ്, നാട്ടിലെ പാവപ്പെട്ടവെൻറ ആശ്വാസമായിരുന്നു. എം.എൽ.എ ശമ്പളത്തിൽ നിന്ന് ഒരു രൂപ മാത്രം എടുത്ത് ബാക്കി നാട്ടുകാരുടെ ആവശ്യങ്ങൾക്ക് നൽകുകയായിരുന്നു ചെയ്തത്.
കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി അസീസ് നരിക്കുനി, കാസർക്കോട് ജില്ല പ്രസിഡൻറ് ലുഖ്മാൻ , ട്രഷറർ നാസർ കൈതക്കാട്, സലീം നാലകത്ത്, സൈതലവി ദാരിമി പാലക്കാട്, മുട്ടം മഹമൂദ്, കെ.എസ്.അബ്ദുല്ല, കെ.ബി.മുഹമ്മദ് മഞ്ചേശ്വരം എന്നിവർ സംസാരിച്ചു. കാസർകോട് ജില്ല ജനറൽ സെക്രട്ടറി സാദിഖ് പാക്യാര സ്വാഗതവും സംസ്ഥാന ട്രഷറർ കെ.പി മുഹമ്മദലി പട്ടാമ്പി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.