പയ്യന്നൂർ സൗഹൃദവേദി ഓണാഘോഷം
text_fieldsപയ്യന്നൂർ സൗഹൃദവേദി ഓണാഘോഷത്തിൽനിന്ന്
ദോഹ: പയ്യന്നൂർ സൗഹൃദവേദിയുടെ ഓണാഘോഷമായ ‘പയ്യന്നൂരോണം 2024’ ഐ.സി.സി അശോക ഹാളിൽ വിവിധ പരിപാടികളോടെ അരങ്ങേറി. ജനറൽ സെക്രട്ടറി ഗിരീഷ് മാതമംഗലം സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സതീശൻ കുഞ്ഞിമംഗലം അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ഗണേശൻ ചെറുകുന്ന് സംസാരിച്ചു.
പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുൻ നിർവാഹക സമിതിയംഗം ശിവദാസൻ മണ്ട്യൻ, കഴിഞ്ഞ അധ്യയന വർഷം സെക്കൻഡറി, ഹയർ സെക്കൻഡറി വിഭാഗത്തിൽ ഉന്നത വിജയം നേടിയ പി.എസ്.വി അംഗങ്ങളുടെ കുട്ടികൾ എന്നിവരെ ആദരിച്ചു. മെഗാ തിരുവാതിര, കലാ-കായിക പരിപാടികൾ, നാടൻപാട്ട് എന്നിവയോടെ ആഘോഷ പരിപാടികൾ നടന്നു. കൾചറൽ സെക്രട്ടറി വിനീത് വിജയനും സ്പോർട്സ് കോഓഡിനേറ്റർ രാജൻ പി യും നേതൃത്വം നൽകി. റോഷിത് ടി.സി.വി നന്ദി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

