Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപയ്യന്നൂർ സൗഹൃദവേദി...

പയ്യന്നൂർ സൗഹൃദവേദി വാർഷിക പൊതുയോഗം

text_fields
bookmark_border
പയ്യന്നൂർ സൗഹൃദവേദി വാർഷിക പൊതുയോഗം
cancel
camera_alt

പ​യ്യ​ന്നൂ​ർ സൗ​ഹൃ​ദ​വേ​ദി വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ

Listen to this Article

ദോ​ഹ: പ​യ്യ​ന്നൂ​ർ സൗ​ഹൃ​ദ​വേ​ദി ഖ​ത്ത​ർ ഘ​ട​ക​ത്തി​ന്റെ വാ​ർ​ഷി​ക പൊ​തു​യോ​ഗം ഐ.​സി.​സി മും​ബൈ ഹാ​ളി​ൽ ന​ട​ന്നു. പ്ര​സി​ഡ​ന്റ് സ​തീ​ശ​ൻ കു​ഞ്ഞി​മം​ഗ​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ ടി.​സി.​വി. റോ​ഷി​ത് വ​ര​വ് ചി​ല​വ് റി​പ്പോ​ർ​ട്ടും വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​സി. അ​നീ​ഷ് ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ പി. ​ഗ​ണേ​ഷ് ക​ണ്ണൂ​ർ എ​യ​ർ​പോ​ർ​ട്ടി​ൽ​നി​ന്നും ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള കൂ​ടു​ത​ൽ വി​മാ​ന സ​ർ​വി​സു​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.

തു​ട​ർ​ന്ന് സൗ​ഹൃ​ദ​വേ​ദി​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. സി.​കെ. ശ്രീ​ജീ​വ് (പ്ര​സി​ഡ​ന്റ്), എം.​വി. പ്ര​ശാ​ന്ത്‌ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), വി​നീ​ത് വി​ജ​യ​ൻ (ട്ര​ഷ​റ​ർ), കെ.​ആ​ർ. അ​നൂ​പ് (ജ​ന​റ​ൽ ക​ൺ​വീ​ന​ർ), മ​ഞ്ജു​ഷ ഉ​ല്ലാ​സ് (വ​നി​താ വി​ഭാ​ഗം പ്ര​സി​ഡ​ന്റ്), രേ​ഖ ഷി​ജു (വ​നി​താ വി​ഭാ​ഗം സെ​ക്ര​ട്ട​റി), സം​ഗീ​ത ശ​ര​ത് (വ​നി​താ വി​ഭാ​ഗം ക​ൾ​ച്ച​റ​ൽ സെ​ക്ര​ട്ട​റി) എ​ന്നി​വ​രെ​യാ​ണ് തി​ര​ഞ്ഞെ​ടു​ത്ത​ത്. 2026-27 ഭ​ര​ണ​കാ​ല​ത്തേ​ക്കു​ള്ള ഉ​പ​ദേ​ശ​ക ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യി സ​തീ​ശ​ൻ കോ​ളി​യാ​ട്ടി​നെ​യും നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളെ​യും യോ​ഗം തി​ര​ഞ്ഞെ​ടു​ത്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗി​രീ​ഷ് മാ​ത​മം​ഗ​ലം സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ വി​നീ​ത് വി​ജ​യ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newspayyannurgulfqatar​general meeting
News Summary - Payyannur Friendship Forum Annual General Meeting
Next Story