Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഓൺഅറൈവൽ യാത്രക്കാർ...

ഓൺഅറൈവൽ യാത്രക്കാർ ശ്രദ്ധിക്കുക; അക്കൗണ്ടിൽ 5000 റിയാൽ വേണം

text_fields
bookmark_border
ഓൺഅറൈവൽ യാത്രക്കാർ ശ്രദ്ധിക്കുക; അക്കൗണ്ടിൽ 5000 റിയാൽ വേണം
cancel

ദോഹ: ഓൺ അറൈവൽ വിസ വഴി ഖത്തറിലെത്തുന്ന യാത്രക്കാർ 5000 റിയാലോ തത്തുല്യമായ തുകയോ അക്കൗണ്ടിലോ, കൈയിൽ കരുതണമെന്ന്​ നിർദേശം. ഇത്തരം യാത്രക്കാർക്ക്​ നേരത്തെ തന്നെയുള്ള നി​ർദേശം കഴിഞ്ഞ ദിവസമാണ്​ അധികൃതർ കർശനമാക്കിയത്​. വ്യാഴാഴ്​ച കേരളത്തിൽ നിന്നെത്തിയ 20 ഓളം യാത്രക്കാർ ​ഹമദ്​ വിമാനത്താവളത്തിൽ​ പരിശോധനയിൽ കുടുങ്ങി​.

5000 ഖത്തർ റിയാലോ, അല്ലെങ്കിൽ തുല്യമായ ഇന്ത്യൻ രൂപയോ അക്കൗണ്ടിൽ ഉണ്ടായിരിക്കണമെന്നാണ്​ ഓൺ അറൈവൽ വിസക്കാർക്കുള്ള പ്രധാന ഉപാധി. പുതിയ യാത്രാ നയത്തിനു പിന്നാലെ, ഈ ഗതാഗത സംവിധാനം ഉപയോഗപ്പെടുത്തി നിരവധി യാത്രക്കാർ കഴിഞ്ഞ ദിവസങ്ങളിൽ ഖത്തറിലെത്തിയെങ്കിലും വിമാനത്താവളത്തിൽ ഇവർ ആരും തന്നെ ഈ പരിശോധന നേരിട്ടിരുന്നില്ല. എന്നാൽ, കഴിഞ്ഞ ദിവസം എത്തിയവർ റാൻഡം പരിശോധനയിൽ കുടുങ്ങി​. ഇവർക്ക്​ വിമാനത്താവളത്തിന്​ പുറത്ത്​ ഇറങ്ങാൻ കഴിഞ്ഞില്ലെന്നാണ്​ വിവരം.

നിശ്​ചിത തുകയുള്ള അകൗണ്ടിൻെറ ഇൻറർനാഷണൽ ബാങ്ക് കാർഡ്​ യാത്രക്കാരൻെറ കൈവശം വേണം. അല്ലെങ്കിൽ ഈ തുക കറൻസിയായി കൈയിൽ കരുതിയാലും മതി. അക്കൗണ്ടിൽ സൂക്ഷിക്കുന്നവർ, അതിൻെറ സ്​റ്റേറ്റ്​മെൻറ്​ കൈവശം കരുതിയാൽ മതിയെന്നും ട്രാവൽ മേഖലയിലുള്ളവർ പറയുന്നു.

ഖത്തറിൽ പുതിയ യാത്രാ നയം പ്രാബല്ല്യത്തിൽ വന്നതിനു പിന്നാലെ സൗദിയിലേക്കുള്ള നിരവധി യാത്രക്കാരാണ്​ ദോഹയിലെത്തുന്നത്​. റെഡ്​ ലിസ്​റ്റിലുള്ള ഇന്ത്യയിൽ നിന്നും സൗദിയിലേക്ക്​ നേരിട്ട്​ യാത്രാ വിലക്കുള്ളതിനാൽ ഖത്തറിലെത്തി 14 ദിവസം പൂർത്തിയാക്കിയാൽ ലക്ഷ്യസ്​ഥാനത്ത്​ എത്താമെന്ന പ്രതീക്ഷയിലാണ്​ ഇവരുടെ വരവ്​.

ആറുമാസത്തെയെങ്കിലും കാലാവധിയുള്ള പാസ്​പോർട്ട്​, റി​ട്ടേൺ വിമാന ടിക്കറ്റ്​, ഖത്തർ സന്ദർശിക്കുന്ന അത്രയും ദിവസത്തേക്കുള്ള അംഗീകൃത ഹോട്ടൽ ബുക്കിങ്​, ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ്​ വാക്​സിൻെറ രണ്ട്​ ഡോസും

സ്വീകരിച്ചതായുള്ള സർട്ടിഫിക്കറ്റ്​, കോവിഡ്​ ആർ.ടി.പി.സി.ആർ നെഗറ്റീവ്​ പരിശോധനാ ഫലം എന്നിവ ഓൺ അറൈവൽ യാത്രക്കാർക്ക്​ നിർബന്ധമാണ്​. വാക്​സിൻ രണ്ടാം ഡോസ്​ സ്വീകരിച്ച്​ 14 ദിവസം പിന്നിട്ടവരുമായിരിക്കണം. യാത്രക്ക് 12 മണിക്കൂർ മുമ്പായി​ ഇഹ്​തിറാസ്​ വെബ്​സൈറ്റിൽ രജിസ്​റ്റർ ചെയ്​ത്​ യാ​​​ത്രാനുമതി ലഭിച്ചലേ വിമാനത്തിൽ കയറാൻ കഴിയൂ.

കോവിഡ്​ കാലത്തിന്​​ മുമ്പ്​ ഇന്ത്യക്കാർക്ക്​ ഓൺ അറൈവൽ ആരംഭിച്ചപ്പോൾ തന്നെ നിശ്​ചിത തുക അക്കൗണ്ടിൽ വേണമെന്ന നിബന്ധന ഉണ്ടായിരുന്നു. ഖത്തറിൽകഴിയുന്നത്ര ദിവസത്തെ ചിലവുകൾക്കും മറ്റാവശ്യങ്ങൾക്കും പൈസയില്ലാതെ ബുദ്ധിമുട്ടുന്നത് ഒഴിവാക്കാനാണ് ഇങ്ങനെയൊരു സിസ്റ്റം നേരത്തെ നിലനിന്നിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:free VisaOn Arrival VisaQatar
News Summary - Pay attention to on-air passengers; The account requires 5000 riyals
Next Story