പാസ്പോർട്ടും രേഖകളും വീട്ടുപടിക്കലെത്തും; ഖത്തർ പോസ്റ്റും ഇന്ത്യൻ എംബസിയും കരാർ ഒപ്പിട്ടു
text_fieldsഇന്ത്യൻ പ്രവാസികൾക്ക് പാസ്പോർട്ടും രേഖകളും വീട്ടുപടിക്കലെത്തിക്കുന്നതിനായി ഖത്തർ പോസ്റ്റും ദോഹയിലെ ഇന്ത്യൻ എംബസിയും തമ്മിൽ കരാറിൽ ഒപ്പുവെച്ചപ്പോൾ
ദോഹ: ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്ക് പാസ്പോർട്ടുകളും മറ്റ് കോൺസുലർ രേഖകളും ഇനി നേരിട്ട് വീട്ടിലെത്തും. ഇതിനായി ഖത്തർ പോസ്റ്റും ദോഹയിലെ ഇന്ത്യൻ എംബസിയും തമ്മിൽ പുതിയ കരാറിൽ ഒപ്പുവെച്ചു. ഖത്തർ പോസ്റ്റിന്റെ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഖത്തർ പോസ്റ്റ് സി.ഇ.ഒ ഹസൻ ജാസിം അൽ സയീദ്, ദോഹയിലെ ഇന്ത്യൻ അംബാസഡർ വിപുൽ എന്നിവരുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പിട്ടത്.
എംബസിയിൽ സമർപ്പിച്ച പാസ്പോർട്ട്, അപേക്ഷകൾ, മറ്റ് സേവനങ്ങൾ പൂർത്തിയായാൽ അപേക്ഷകന്റെ വിലാസത്തിൽ ഖത്തർ പോസ്റ്റ് എത്തിച്ചുനൽകും. പാസ്പോർട്ടുകൾ, മറ്റ് കോൺസുലാർ രേഖകൾ എന്നിവ ഇനി എംബസിയിലെത്തി കൈപ്പറ്റുന്നതിന് പകരം ഖത്തർ പോസ്റ്റ് വഴി വീട്ടിലെത്തിക്കാനുള്ള സൗകര്യമുണ്ടാകും. ഇതിലൂടെ അപേക്ഷകർക്ക് സമയം ലാഭിക്കാനും കോൺസുലാർ സേവനങ്ങൾ കൂടുതൽ എളുപ്പമാക്കാനും സഹായിക്കും.
അത്യാധുനിക ട്രാക്കിങ് സംവിധാനത്തോടെ തികച്ചും സുരക്ഷിതമായ രീതിയിലായിരിക്കും രേഖകൾ വിതരണം ചെയ്യുന്നത്. അപേക്ഷകർക്ക് തങ്ങളുടെ രേഖകൾ എവിടെ എത്തിയെന്ന് ഓൺലൈനായി പരിശോധിക്കാനും സാധിക്കും. പ്രവാസി ഇന്ത്യക്കാർക്ക് മികച്ച സേവനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

