പാസ്പോർട്ട് സേവനം ഇന്നും മുടങ്ങും
text_fieldsദോഹ: വെബ്സൈറ്റിലെ സാങ്കേതിക അറ്റകുറ്റപ്പണിമൂലം രണ്ടു ദിവസങ്ങളിലായി മുടങ്ങിയ ‘പാസ്പോര്ട്ട് സേവാ’ പ്രവർത്തനം തിങ്കളാഴ്ച പുനരാരംഭിക്കും. ഖത്തർ സമയം തിങ്കളാഴ്ച പുലർച്ചെ 3.30 മുതൽ പാസ്പോർട്ട് സേവ വെബ്സൈറ്റ് പഴയതുപോലെ പ്രവർത്തനമാരംഭിക്കും. വെള്ളിയാഴ്ച വൈകുന്നേരം 5.30ന് ആരംഭിച്ച സാങ്കേതിക അറ്റകുറ്റപ്പണിയെ തുടർന്ന് ശനി, ഞായർ ദിവസങ്ങളിൽ പാസ്പോർട്ട് സേവനങ്ങൾ ലഭ്യമല്ലെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു.
പാസ്പോർട്ട്, തത്കാൽ പാസ്പോർട്ട്, പി.സി.സി ഉൾപ്പെടെ സേവനങ്ങൾ ഞായറാഴ്ചയും ലഭിക്കില്ലെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. തിങ്കളാഴ്ച രാവിലെ മുതൽ സേവനങ്ങൾ ലഭ്യമാകുന്നതാണ്.

