പാസ്പോർട്ട് ഓഫിസ് വാദി അൽ ബനാതിൽ
text_fieldsവാദി അൽ ബനാതിലെ പുതിയ പാസ്പോർട്ട് ഓഫിസ് ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനി സന്ദർശിക്കുന്നു
ദോഹ: ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് കാര്യാലയം അൽ ഗറാഫയിൽനിന്നും വാദി അൽ ബനാതിലേക്ക് മാറ്റിയതായി ആഭ്യന്തര മന്ത്രാലയം അറിയിപ്പിൽ വ്യക്തമാക്കി. സെപ്റ്റംബർ 10 ഞായറാഴ്ച മുതൽ പുതിയ ആസ്ഥാന മന്ദിരത്തിലായിരിക്കും പ്രവർത്തനമെന്ന് അധികൃതർ അറിയിച്ചു. ഞായർ മുതൽ വ്യാഴാഴ്ച വരെ രാവിലെ ഏഴ് മുതൽ ഉച്ചക്ക് 12.30 വരെയും, ഒരു മണി മുതൽ വൈകുന്നേരം ആറു വരെയുമായി ഓഫിസ് സമയം.
സന്ദർശകർക്ക് ഗേറ്റ് ഒന്ന്, മൂന്ന് എന്നിവ വഴിയാണ് പ്രവേശനം. പുതിയ പാസ്പോർട്ട് ഓഫിസ് ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻഖലീഫ ആൽഥാനി സന്ദർശിച്ചു. ഓഫിസിലെ സൗകര്യങ്ങളും വിവിധ സേവന കേന്ദ്രങ്ങളും അദ്ദേഹം വിലയിരുത്തി. പൊതുജനങ്ങൾക്കുള്ള സേവന സൗകര്യങ്ങളും, ആധുനിക സംവിധാനങ്ങളുമെല്ലാം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മന്ത്രിക്ക് മുമ്പാകെ വിശദീകരിച്ചു.

