Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഡെ​ലി​വ​റി​ക്ക്​ ഇ​നി...

ഡെ​ലി​വ​റി​ക്ക്​ ഇ​നി 'പാ​സ്' റോ​ബോ​ട്ട് കു​തി​ച്ചെ​ത്തും

text_fields
bookmark_border
ഡെ​ലി​വ​റി​ക്ക്​ ഇ​നി പാ​സ് റോ​ബോ​ട്ട് കു​തി​ച്ചെ​ത്തും
cancel

ദോ​ഹ: ഓ​ർ​ഡ​ർ ചെ​യ്ത്​ കാ​ത്തി​രി​ക്കു​മ്പോ​ൾ സാ​ധ​ന​ങ്ങ​ളു​മാ​യി മു​ന്നി​ലെ​ത്തു​ന്ന കു​ഞ്ഞ​ൻ റോ​ബോ​ട്ടി​നെ ക​ണ്ട്​ ഞെ​ട്ടേ​ണ്ട. മി​ഷൈ​രി​ബി​ലാ​ണ്​ സാ​ധ​ന​ങ്ങ​ൾ ആ​വ​ശ്യ​ക്കാ​ര​നി​ലെ​ത്തി​ക്കാ​ൻ കു​ഞ്ഞ​ൻ റോ​ബോ​ർ​ട്ടു​മാ​യി ​പ്ര​ദേ​ശി​ക സ്റ്റാ​ർ​ട്ട​പ്പ്​ രം​ഗ​ത്തി​റ​ങ്ങി​യ​ത്. ഡെ​ലി​വ​റി സ്റ്റാ​ർ​ട്ട​പ്പാ​യ 'പാ​സ്​' ആ​ണ്​ പു​തി​യ സാ​​ങ്കേ​തി​ക വി​ദ്യ അ​വ​ത​രി​പ്പി​ച്ച്​ ശ്ര​ദ്ധ നേ​ടി​യ​ത്​. പ്ര​മു​ഖ ബ്രി​ട്ടീ​ഷ് ഡെ​ലി​വ​റി പ്ലാ​റ്റ്ഫോ​മു​ക​ളി​ലൊ​ന്നാ​യ പി.​ഇ.​വൈ.​കെ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് 'പാ​സ്' റോ​ബോ​ട്ടു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യു​ള്ള ഹ്ര​സ്വ​ദൂ​ര ഓ​ട്ടോ​ണ​മ​സ്​ ഡെ​ലി​വ​റി ഖ​ത്ത​റി​ലെ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. സ്​​മാ​ർ​ട്ടും ഓ​ട്ടോ​ണ​മ​സു​മാ​യ ഡെ​ലി​വ​റി​ക​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ മു​ശൈ​രി​ബി​ലാ​ണ് പു​തി​യ റോ​ബോ​ട്ട് പ​രീ​ക്ഷ​ണാ​ർ​ഥ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ആ​പ്പി​ൾ, ആ​ൻേ​ഡ്രാ​യി​ഡ് പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ ല​ഭ്യ​മാ​യ നൂ​ത​ന സ്​​മാ​ർ​ട്ട്ഫോ​ൺ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി​യാ​ണ് ഡെ​ലി​വ​റി ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഹ​രി​ക്ക​പ്പെ​ടു​ന്ന​ത്. പി.​ഇ.​വൈ.​കെ​യു​മാ​യു​ള്ള 'പാ​സി'​ന്‍റെ ത​ന്ത്ര​പ്ര​ധാ​ന സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ ബ്രി​ട്ട​നി​ൽ​നി​ന്നും ഖ​ത്ത​റി​ലേ​ക്ക് അ​വ​രു​ടെ സാ​ങ്കേ​തി​ക​വി​ദ്യ​യും വൈ​ദ​ഗ്ധ്യ​വും കൊ​ണ്ടു​വ​രാ​ൻ സാ​ധി​ക്കു​ന്നു.

പ​രീ​ക്ഷ​ണാ​ടി​സ്​​ഥാ​ന​ത്തി​ൽ മു​ശൈ​രി​ബി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന റോ​ബോ​ട്ടി​ന് ഏ​ക​ദേ​ശം 50 കി​ലോ ഭാ​ര​വും ഒ​രു മീ​റ്റ​ർ നീ​ള​വും 45 സെൻറീ​മീ​റ്റ​ർ വീ​തി​യു​മു​ണ്ട്. വി​പു​ല​മാ​യ മെ​ഷീ​ൻ ലേ​ണി​ങ്ങും നി​ർ​മി​ത ബു​ദ്ധി സാ​ങ്കേ​തി​ക​വി​ദ്യ​യു​മു​ള്ള​തി​നാ​ൽ ബാ​റ്റ​റി ഉ​പ​ഭോ​ഗ​ത്തി​ലും വേ​ഗ​ത​യി​ലും കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​യാ​ണ് ഉ​പ​ക​ര​ണം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​ടു​ത്ത വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ കാ​ർ​ബ​ൺ ബ​ഹി​ർ​ഗ​മ​നം തീ​രെ കു​റ​ച്ചു​ള്ള വി​ത​ര​ണ സം​വി​ധാ​ന​മാ​ണ്​ 'പാ​സ്' ല​ക്ഷ്യ​മി​ടു​ന്ന​ത്. കു​റ​ഞ്ഞ കാ​ർ​ബ​ൺ ഫൂ​ട്ട്പ്രി​ൻ​റു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ മു​ന്നോ​ട്ടു​വെ​ക്കു​ന്ന​തി​ലാ​ണ് 'പാ​സ്​' എ​പ്പോ​ഴും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pass robot
News Summary - 'Pas' robot will now jump for delivery
Next Story