Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right...

ച​​​ന്ദ്ര​​​ഗ്ര​​​ഹ​​​ണം 16ന്: ​ഖ​​ത്ത​​റി​​ൽ ദൃ​​ശ്യ​​മാ​​കും

text_fields
bookmark_border
ച​​​ന്ദ്ര​​​ഗ്ര​​​ഹ​​​ണം 16ന്: ​ഖ​​ത്ത​​റി​​ൽ ദൃ​​ശ്യ​​മാ​​കും
cancel
ദോ​​​ഹ: ഈ ​​​വ​​​ര്‍ഷ​​​ത്തെ അ​​​വ​​​സാ​​​ന ച​​​ന്ദ്ര​​​ഗ്ര​​​ഹ​​​ണം ജൂ​​​ലൈ 16ന്​ ​​ഖ​​​ത്ത​​​റി​​​ല്‍ ഭാ​ ​​ഗി​​​ക​​​മാ​​​യി ദൃ​​​ശ്യ​​​മാ​​​കും. ഹി​​​ജ്റ മാ​​​സം ദു​​​ല്‍ഖ​​​അ​ദി​​​ലെ പൂ​​​ര്‍ണ​​​ച​​​ന്ദ്ര​​​ നും അ​​​ന്നാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് ഖ​​​ത്ത​​​ര്‍ ക​​​ല​​​ണ്ട​​​ര്‍ ഹൗ​​​സ് അ​​​റി​​​യി​​​ച്ചു.
ഖ​​​ത്ത​​​ര്‍ അ​​​ട​​ക്ക​​​മു​​​ള്ള ഏ​​​ഷ്യ​​​യു​​​ടെ ഭൂ​രി​​​ഭാ​​​ഗം പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും ആ​​ ​ഫ്രി​​​ക്ക​​​യി​​​ലും യൂ​​​റോ​​​പ്പി​​​ലും തെ​​​ക്കേ അ​​​മേ​​​രി​​​ക്ക​​​യി​​​ലും വ​​​ട​​​ക്കേ അ​​​മേ​​​രി​​​ക്ക​​​യി​​​ലും ഭാ​​​ഗി​​​ക ച​​​ന്ദ്ര​​​ഗ്ര​​​ഹ​​​ണം ദൃ​​​ശ്യ​​​മാ​​​കും. ഖ​​​ത്ത​​​ര്‍ നി​​​വാ​​​സി​​​ക​​​ള്‍ക്ക് ഈ ​​​ച​​​ന്ദ്ര​​​ഗ്ര​​​ഹ​​​ണ​​​ത്തി​​െ​​ൻ​​റ എ​​​ല്ലാ ഘ​​​ട്ട​​​ങ്ങ​​​ളും കാ​​​ണാ​​​ന്‍ അ​​​വ​​​സ​​​ര​​​മു​​​ണ്ടാ​​​കും. അ​​​ഞ്ചു മ​​​ണി​​​ക്കൂ​​​ര്‍ 34 മി​​​നി​റ്റ്​ സ​​​മ​​​യം കൊ​​​ണ്ടാ​​​യി​​​രി​​​ക്കും ഗ്ര​​​ഹ​​​ണ​​​ത്തി​​െ​ൻ​​റ പ്രാ​​​രം​​​ഭം മു​​​ത​​​ല്‍ അ​​​വ​​​സാ​​​നം​​​വ​​​രെ​​​യു​​​ള്ള എ​​​ല്ലാ ഘ​​​ട്ട​​​ങ്ങ​​​ളും പൂ​​​ര്‍ത്തി​​​യാ​​​കു​​​ക. അ​​​ര്‍ധ​​​നി​​​ഴ​​​ല്‍ മേ​​​ഖ​​​ല​​​യി​​​ല്‍ നി​​​ന്ന് രാ​​​ത്രി 9.44ന് ​​​ച​​​ന്ദ്ര​​​ന്‍ മു​​​റി​​​ച്ചു​​​ക​​​ട​​​ന്ന് തു​​​ട​​​ങ്ങും.
ന​​​ഗ്​​​ന​​ നേ​​​ത്ര​​​ങ്ങ​​​ള്‍കൊ​​​ണ്ട് ഇ​​​തു കാ​​​ണാ​​​ന്‍ സാ​​​ധി​​​ക്കി​​​ല്ല. ഗ്ര​​​ഹ​​​ണ​​​ത്തി​​െ​​ൻ​​റ ഭാ​​​ഗി​​​ക​​​ഘ​​​ട്ടം രാ​​​ത്രി 11.02ന് ​​​തു​​​ട​​​ങ്ങും. ബു​​​ധ​​​നാ​​​ഴ്ച അ​​​ര്‍ധ​​​രാ​​​ത്രി​​​ക്കു​​​ശേ​​​ഷം 31 മി​​​നി​റ്റി​​​നു​​​ള്ളി​​​ല്‍ ഗ്ര​​​ഹ​​​ണം ഉ​​ച്ച​സ്ഥാ​യി​​​യി​​​ലെ​​​ത്തും.
പു​​​ല​​​ര്‍ച്ച ര​​​ണ്ടി​​​ന് അ​​​വ​​​സാ​​​നി​​​ക്കും. ഗ്ര​​​ഹ​​​ണ​​​ത്തി​​െ​​ൻ​​റ അ​​​വ​​​സാ​​​ന​​​ഘ​​​ട്ടം പ്രാ​​​ദേ​ ശി​​​ക​​​സ​​​മ​​​യം പു​​​ല​​​ര്‍ച്ച 3.18ന് ​​​അ​​​വ​​​സാ​​​നി​​​ക്കു​ം. 16ന് ​​​ചൊ​​​വ്വാ​​​ഴ്ച വൈ​​​കീ​ട്ട്​ മു​​​ത​​​ല്‍ 17ന് ​​​ബു​​​ധ​​​ന്‍ ആ​​​ദ്യ മ​​ണി​​​ക്കൂ​​​റു​​​ക​​​ള്‍ വ​​​രെ ഗ്ര​​​ഹ​​​ണം തു​​​ട​​​രും. ഭാ​​​ഗി​​​ക ച​​​ന്ദ്ര​​​ഗ്ര​​​ഹ​​​ണം അ​​​തി​​െ​​ൻ​​റ ഉ​​ച്ച​​​സ്ഥാ​​​യി​യി​​​ലെ​​​ത്തു​​​മ്പോ​​​ള്‍ ഭൂ​​​മി​​​യു​​​ടെ നി​​​ഴ​​​ല്‍ ച​​​ന്ദ്ര​​െ​​ൻ​​റ 65.3 ശ​​​ത​​​മാ​​​ന​​​വും മ​​​റ​​​ക്കും. ഇ​​​തി​​​നു കാ​​​ര​​​ണം ച​​​ന്ദ്ര​​െ​​ൻ​​റ​​​യും ഭൂ​​​മി​​​യു​​​ടെ​​​യും സൂ​​​ര്യ​​െ​​ൻ​​റ​​​യും കേ​​​ന്ദ്രം ഒ​​​രു നേ​​​ര്‍രേ​​​ഖ​​​യി​​​ലാ​​​കു​​​ന്ന​​​താ​​​ണ്. ഭൂ​​​മി സൂ​​​ര്യ​​​നും ച​​​ന്ദ്ര​​​നും ഇ​​​ട​​​യി​​​ലാ​​​യി​​​രി​​​ക്കും.
സൂ​​​ര്യ​​െ​​ൻ​​റ ഒ​​​രു ഭാ​​​ഗം ച​​​ന്ദ്ര​​​നി​​​ല്‍ പ​​​തി​​​ക്കു​​​ന്ന​​​ത് ഭൂ​​​മി ത​​​ട​​​യു​​​മെ​​​ന്ന് ഖ​​​ത്ത​​​ര്‍ ക​​​ല​​​ണ്ട​​​ര്‍ ഹൗ​​​സി​​​ലെ ജ്യോ​​​തിഃ​​​ശാ​​​സ്ത്ര​​​ജ്ഞ​​​ന്‍ ഡോ.​​​ബ​​​ഷീ​​​ര്‍ മ​​​ര്‍സൂ​​​ഖ് പ​​​റ​​​ഞ്ഞു. ഭൂ​​​മി സൂ​​​ര്യ​​​നും ച​​​ന്ദ്ര​​​നും ഇ​​​ട​​​യി​​​ല്‍ മ​​​ധ്യ​​​ത്തി​​​ലാ​​​കു​​​ന്ന​​​തോ​​​ടെ സൂ​​​ര്യ കി​​​ര​​​ണ​​​ങ്ങ​​​ള്‍ ച​​​ന്ദ്ര​​​നി​​​ല്‍ പ​​​തി​​​ക്കു​​​ന്ന​​​തി​​​ന്​ ഭൂ​​​മി വി​​​ഘാ​​​ത​​​മാ​​​കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsPartial-lunar-eclipse
News Summary - Partial-lunar-eclipse-visible-i
Next Story