Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമെട്രോകളിൽ 'പാർക്ക്​...

മെട്രോകളിൽ 'പാർക്ക്​ ആൻഡ്​ റൈഡ്​'

text_fields
bookmark_border
മെട്രോകളിൽ പാർക്ക്​ ആൻഡ്​ റൈഡ്​
cancel

ദോഹ: രാജ്യത്തെ നാല്​ മെട്രോ സ്​റ്റേഷനുകൾ കേന്ദ്രീകരിച്ച്​ യാത്രക്കാർക്ക്​ പാർക്ക്​ ആന്‍റ്​ റൈഡ്​ സൗകര്യം ഒരുക്കിയതായി ഗതാഗത മന്ത്രാലയം.​ ദോഹ മെട്രോക്ക്​ കീഴിലെ ലുസൈല്‍, എജുക്കേഷന്‍ സിറ്റി, അല്‍ വക്​റ, അല്‍ ഖസ്സര്‍ എന്നീ നാലു സ്റ്റേഷനുകളോട്​ ചേർന്നാണ്​ യാത്രസൗകര്യം എളുപ്പമാക്കുന്ന പാർക്ക്​ ആൻഡ്​ റൈഡ്​ ആരംഭിച്ചത്​. പൊതുജനങ്ങൾ, ലോകകപ്പിനെത്തുന്ന കാണികൾ, സന്ദർശകർ എന്നിവരുടെ യാത്ര സൗകര്യങ്ങൾക്കുവേണ്ടിയാണ്​ പുതിയ നീക്കം. നാലു മെട്രോ സ്റ്റേഷനുകള്‍ക്ക് സമീപം യാത്രക്കാര്‍ക്ക് തങ്ങളുടെ വാഹനങ്ങള്‍ പാർക്ക്​ ചെയ്തുകൊണ്ട്​, മെട്രോ വഴി ലക്ഷ്യ സ്ഥാന​െത്തത്താൻ കഴിയും. സൗജന്യമായിതന്നെ വാഹനം പാർക്ക്​ ചെയ്യുന്നതാണ്​ സംവിധാനം. അത്യാധുനിക പാർക്കിങ്​ സംവിധാനം ഒരുക്കി, മെട്രോ ട്രെയിൻ പോലെയുള്ള പുതുമയേറിയ യാത്ര സംവിധാനത്തിലൂടെ എല്ലാവർക്കും യാത്ര സുഖകരമാക്കുകയാണ്​ ലക്ഷ്യമെന്ന്​ ഗതാഗത മന്ത്രാലയം അറിയിച്ചു.

ഗതാഗത മ​ന്ത്രാലയത്തിന്‍റെ പബ്ലിക്​ ബസ്​ ഇൻഫ്രാസ്​ട്രക്​ചർ പ്രോഗ്രാമിന്‍റെ ഭാഗമായാണ്​ പദ്ധതി. രാജ്യത്തെ പൊതുഗതാഗത മേഖല സജീവമാക്കുകയും, ഗതാഗത തടസ്സം കുറച്ച്​ അതുവഴി കാർബൺ പുറന്തള്ളൽ നിയന്ത്രിക്കുകയാണ്​ ലക്ഷ്യം. ലോകകപ്പ് ഉൾപ്പെടെ വലിയ മേളകൾ മുന്നിൽ നിൽക്കെ നിരത്തുകളിൽനിന്നും വാഹനപ്പെരുക്കം ഒഴിവാക്കാനും പാർക്ക്​ ആന്‍ഡ്​ റൈഡ്​ സംവിധാനം സഹായകമാവും. ആധുനിക പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ വാഹന ഉടമകളെ പ്രോത്സാഹിപ്പിക്കുന്നതിനും സമയവും ചെലവും ലാഭിക്കുന്നതിനും ഇതു ലക്ഷ്യമിടുന്നു. അശ്​ഗാലുയുമായി സഹകരിച്ച് മന്ത്രാലയം നടപ്പാക്കുന്ന പബ്ലിക് ബസ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോഗ്രാമില്‍ ബസ് ഡിപ്പോകളുടെ നിര്‍മാണവും പുരോഗമിക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Metro Station
News Summary - ‘Park and ride’ on metros
Next Story