ഒളിമ്പിക് ബീച്ച് വോളി: ഖത്തർ എ ഗ്രൂപ്പിൽ
text_fieldsപാരിസ് ഒളിമ്പിക്സിൽ ബീച്ച് വോളിബാളിൽ ഖത്തറിനായി മത്സരിക്കുന്ന ഷെരീഫ് യൂനുസ്, അഹ്മദ് തിജാൻ എന്നിവർ
ദോഹ: പാരിസ് ഒളിമ്പിക്സിൽ ഖത്തർ ബീച്ച് വോളിബാൾ ടീം കരുത്തരോടൊപ്പം എ ഗ്രൂപ്പിൽ. സ്വീഡൻ, ഇറ്റലി, ആസ്ട്രേലിയ എന്നിവയാണ് ഈ ഗ്രൂപ്പിലെ മറ്റു ടീമുകൾ. ജൂലൈ 26 മുതൽ ആഗസ്റ്റ് 11 വരെയാണ് മത്സരങ്ങൾ നടക്കുക. ഷെരീഫ് യൂനുസ്, അഹ്മദ് തിജാൻ എന്നിവരാണ് ഖത്തറിന് വേണ്ടി മത്സരിക്കുന്നത്. ടോക്യോ ഒളിമ്പിക്സിൽ ഇവർ വെങ്കല മെഡൽ നേടിയിരുന്നു. 24 ടീമുകളെ ഇന്റർനാഷനൽ വോളിബാൾ ഫെഡറേഷൻ നറുക്കെടുപ്പിലൂടെ ആറ് ഗ്രൂപ്പുകളായി തിരിക്കുകയായിരുന്നു.
ബി ഗ്രൂപ്പിൽ നോർവേ, നെതർലൻഡ്സ്, ഇറ്റലി (ബി), ചിലി ടീമുകളും സി ഗ്രൂപ്പിൽ ജർമനി, ആസ്ട്രേലിയ, ഫ്രാൻസ്, പോളണ്ട് ടീമുകളും ഡി ഗ്രൂപ്പിൽ ബ്രസീൽ, യു.എസ്, ക്യൂബ, മൊറോകോ ടീമുകളും ഇ ഗ്രൂപ്പിൽ ചെക്ക് റിപ്പബ്ലിക്, ബ്രസീൽ (ബി), ആസ്ട്രിയ, കാനഡ ടീമുകളും എഫ് ഗ്രൂപ്പിൽ ഫ്രാൻസ് (ബി), നെതർലൻസ്ഡ് (ബി), സ്പെയിൻ, യു.എഫ് (ബി) ടീമുകളും മാറ്റുരക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

