Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപാ​രീ​സ്...

പാ​രീ​സ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് അ​ൽഖോ​റി​ൽ പ്ര​വ​ർ​ത്ത​നമാരം​ഭി​ച്ചു

text_fields
bookmark_border
പാ​രീ​സ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് അ​ൽഖോ​റി​ൽ പ്ര​വ​ർ​ത്ത​നമാരം​ഭി​ച്ചു
cancel
camera_alt

പാ​രീ​സ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഏ​ഴാ​മ​ത്തെ ഔ​ട്ട്ല​റ്റ് അ​ൽ ഖോ​റി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത​പ്പോ​ൾ

Listen to this Article

ദോ​ഹ: ഖ​ത്ത​റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃ​ഖ​ല​യാ​യ പാ​രീ​സ് യു​നൈ​റ്റ​ഡ് ഗ്രൂ​പ്പ് ത​ങ്ങ​ളു​ടെ ഏ​ഴാ​മ​ത് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് അ​ൽ ഖോ​റി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ഇ​സ്മാ​യി​ൽ തേ​ന​ങ്കാ​ലി​ൽ, മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ൽ തേ​ന​ങ്കാ​ലി​ൽ, സി.​ഇ.​ഒ ഷാ​ഹി​ദ്, സി.​ഒ.​ഒ അ​ഫ്‌​സ​ൽ, സി.​എ​ഫ്.​ഒ ഷം​സു​ദ്ധീ​ൻ, ബ​യി​ങ് ഹെ​ഡ് അ​ർ​ഷാ​ദ് തേ​ന​ങ്കാ​ലി​ൽ, റീ​ട്ടെ​യി​ൽ ഓ​പ്പ​റേ​ഷ​ൻ ഹെ​ഡ് മു​ഹ​മ്മ​ദ് ഹാ​ഷിം, എ​ച്ച്.​ആ​ർ ഹെ​ഡ് ജോ​ൺ ക്ല​മ​ന്റ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

35000 സ്ക്വ​യ​ർ ഫീ​റ്റ് കാ​ർ​പെ​റ്റ് ഏ​രി​യ​യി​ൽ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന ഔ​ട്ട്ല​റ്റി​ൽ ര​ണ്ടു നി​ല​ക​ളി​ലാ​യി സൂ​പ്പ​ർ മാ​ർ​ക്ക​റ്റും ഡി​പ്പാ​ർ​ട്ട്മെ​ന്റ് സ്റ്റോ​റും പ്ര​വ​ർ​ത്തി​ക്കും. ഫ്ര​ഷ് ഫു​ഡ്, ഗാ​ർ​മെ​ന്റ്സ്, ടോ​യ്‌​സ്, ഹൗ​സ് ഹോ​ൾ​ഡ് ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യി​ൽ ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​യി​ൽ ത​ങ്ങ​ളു​ടെ ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ എ​ത്തി​ക്കാ​ൻ ക​ഴി​യു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ഗ്രൂ​പ്പ് പ​ർ​ച്ചേ​സ് ഹെ​ഡ് അ​ർ​ഷാ​ദ് ഇ​സ്മാ​യി​ൽ തേ​ന​ങ്കാ​ലി​ൽ പ​റ​ഞ്ഞു.

ഗ്രോ​സ​റി ഫു​ഡ്, ഹെ​ൽ​ത്ത് ആ​ൻ​ഡ് ബ്യു​ട്ടി, ഇ​ല​ക്ട്രോ​ണി​ക്സ്, ഹോം ​അ​പ്ല​യ​ൻ​സ​സ് ഹോം ​ലി​ന​ൻ, ല​ഗേ​ജ്, മൊ​ബൈ​ൽ​സ് ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​പു​ല​മാ​യ ശേ​ഖ​രം ഔ​ട്ട്ല​റ്റി​ൽ ല​ഭ്യ​മാ​ണ്. പ​ത്തു ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന ഓ​ഫ​റു​ക​ൾ ഉ​ദ്‌​ഘാ​ട​ന​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഈ ​ദി​വ​സ​ങ്ങ​ളി​ൽ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് സ​ന്ദ​ർ​ശി​ക്കു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ നി​ന്നും തി​ര​ഞ്ഞെ​ടു​ക്കു​ന്ന മൂ​ന്നു പേ​ർ​ക്ക് ഐ ​ഫോ​ൺ 17 പ്രൊ ​സ​മ്മാ​ന​മാ​യി ന​ൽ​കു​മെ​ന്ന് റീ​ട്ട​യി​ൽ ഓ​പ്പ​റേ​ഷ​ൻ​സ് മാ​നേ​ജ​ർ മു​ഹ​മ്മ​ദ് ഹാ​ഷിം അ​റി​യി​ച്ചു. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക് മു​ൻ‌​തൂ​ക്കം ന​ൽ​കാ​ൻ എ​ന്നും ത​ങ്ങ​ൾ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണെ​ന്ന് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ൽ തേ​ന​ങ്കാ​ലി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ParishypermarketgulfAl Khorqatar​
News Summary - Paris Hypermarket opens in Al Khor
Next Story